ബാല്യത്തിൽ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഡൽഹി വനിത കമീഷൻ അധ്യക്ഷ
text_fieldsന്യൂഡൽഹി: ബാല്യകാലത്ത് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ. പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മർദിച്ചിരുന്നുവെന്നുമാണ് അവരുടെ വെളിപ്പെടുത്തൽ.
പിതാവ് വീട്ടിൽ വരുമ്പോൾ തന്നെ തനിക്ക് ഭയമായിരുന്നു. പിതാവിനെ ഭയന്ന് കട്ടിലിനടിയിൽ പലപ്പോഴും ഒളിച്ചിരുന്നിട്ടുണ്ട്. ഇത്തരത്തിൽ പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് സഹായമെത്തിക്കണമെന്ന് അന്ന് തന്നെ വിചാരിച്ചിരുന്നു. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന പുരുഷൻമാരെ പാഠം പഠിപ്പിക്കുയാണ് തന്റെ ലക്ഷ്യമെന്നും സ്വാതി വ്യക്തമാക്കി.
പിതാവ് പലപ്പോഴും എന്റെ മുടിക്ക് കുത്തിപിടിച്ചിരുന്നു. ഇത് തനിക്ക് കടുത്ത വേദനയാണ് സമ്മാനിച്ചതെന്നും സ്വാതി പറഞ്ഞു. ഒരുപാട് വേദനകൾ അനുഭവിച്ച ഒരാൾക്ക് മാത്രമേ മറ്റുള്ളവരുടെ ദുഃഖങ്ങൾ മനസിലാകുവെന്നും അവരുടെ നെഞ്ചിലെ തീ ഉറങ്ങിക്കിടുക്കുന്ന മുഴുവൻ സംവിധാനങ്ങളേയും ഉണർത്തുമെന്നും അവർ പറഞ്ഞു.നാലാം ക്ലാസ് വരെ പിതാവിനൊപ്പം താൻ താമസിച്ചിരുന്നു. ഇതിനിടക്ക് പല തവണ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നും സ്വാതി വ്യക്തമാക്കി.
നേരത്തെ ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറും പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. എട്ടാം വയസിലാണ് പിതാവ് പീഡനത്തിനിരയാക്കിയതെന്നും ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടമായിരുന്നു അതെന്നും ഖുശ്ബു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.