മധ്യസ്ഥൻ കണ്ടതായി ആരോപിക്കുന്ന സമയത്ത് ലണ്ടനിലായിരുന്നെന്ന് അസ്താന
text_fieldsന്യൂഡൽഹി: ൈഹദരാബാദിൽ നിന്നുള്ള ബിസിനസ്സുകാരനുമായി സംസാരിച്ചെന്നും മധ്യസ്ഥൻ വഴി പണം കൈപ്പറ്റിയെന്നും ആരോപിക്കപ്പെടുന്ന സമയത്ത് താൻ ലണ്ടനിൽ ആയിരുന്നെന്ന് കേസിൽ അകപ്പെട്ട സി. ബി.െഎ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന. മധ്യസ്ഥൻ തന്നെ ഡൽഹിയിലുള്ള ഒാഫീസിൽ വന്നു കണ്ടുവെന്ന വാദം അദ്ദേഹം നിഷേധിച്ചു.
താൻ കൈക്കൂലി വാങ്ങിയെന്ന് സതീഷ് സാനയുടെ മൊഴിയിൽ പറയുന്ന 2017 ഡിസംബർ രണ്ടിനും 13നുമിടയിൽ താൻ വിജയ് മല്യയുടെ കേസിെൻറ വാദം കേൾക്കലുമായി ബന്ധപ്പെട്ട് ലണ്ടനിൽ ആയിരുന്നുവെന്ന് അസ്താന മുഖ്യ വിജിലൻസ് കമീഷൻ െക.വി. ചൗധരിെയ അറിയിച്ചു. എൻ.ഡി.ടി.വിയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തു വിട്ടത്.
ഹൈദരാബാദ് വ്യവസായിയായ സതീഷ് സാനയുടെ പരാതിയിൽ ദുബൈ വ്യവസായിയായ ഇടനിലക്കാരൻ മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തതോടെയാണ് സി.ബി.െഎ അന്വേഷണം അസ്താനയിലേക്ക് നീണ്ടത്. ഇറച്ചിക്കയറ്റുമതിക്കാരനായ മൊയീൻ ഖുറേഷിക്കെതിരായ സി.ബി.െഎ കേസിൽനിന്ന് രക്ഷപ്പെടാൻ മൂന്നു കോടി രൂപ താൻ രാകേഷ് അസ്താന, മനോജ് പ്രസാദ്, മനോജ് പ്രസാദിെൻറ ബന്ധു സോമേഷ് ശ്രീവാസ്തവ എന്നിവർക്കായി കൊടുക്കേണ്ടി വന്നുവെന്ന് സതീഷ് സാന മജിസ്ട്രേറ്റിന് മുമ്പാകെ െമാഴി നൽകിയിരുന്നു. മൊഴിയിൽ സതീഷ് സാന ഉറച്ചു നിൽക്കുകയാണ്.
സതീഷ് സാനയിൽ നിന്ന് അലോക് വർമ രണ്ടുകോടി കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അസ്താന വിജിലൻസ് മേധാവിക്ക് കത്തെഴുതുകയായിരുന്നു. നിലവിൽ അസ്താനയും അലോക് വർമയും നിർബന്ധിത അവധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.