Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹ സമ്മാനമായി...

വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ്​ സിലിണ്ടറും, 'വിലയേറിയ സമ്മാനമെന്ന്​ നവദമ്പതികൾ'

text_fields
bookmark_border
Watch: Newlyweds in Tamil Nadu receive
cancel

വിവാഹ ദിനത്തിൽ നവദമ്പതികൾക്ക്​ പെട്രോളും ഗ്യാസ്​ സിലിണ്ടറും സമ്മാനമായി നൽകി കൂട്ടുകാർ. ഇത്രയും വിലപിടിച്ച സമ്മാനം ലഭിച്ചതിലുള്ള സന്തോഷം വധൂവരന്മാരും പങ്കുവച്ചു. ചെന്നൈയിലാണ് വിവാഹസമ്മാനമായി കാര്‍ത്തിക്-ശരണ്യ ദമ്പതികള്‍ക്ക് 'വിലയേറിയ' സമ്മാനം ലഭിച്ചത്. വളരെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തയ്യാറായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സമ്മാനം നൽകുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.


രാജ്യത്ത്​ ഇന്നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടുണ്ട്​. വെള്ളിയാഴ്​ച പെട്രോളിന്​ 31 പൈസയും ഡീസലിന്​ 35 പൈസയുമാണ്​ വർധിപ്പിച്ചത്​. രാജസ്​ഥാനിലെ ശ്രീഗംഗ നഗറിലാണ്​ ഏറ്റവും ഉയർന്ന വില. പെട്രോളിന്​ 100.82 രൂപയും ഡീസലിന്​ 92.83 രൂപയും. തുടർച്ചയായി പതിനൊന്നാം ദിവസമാണ്​ ഇന്ധന വില വർധിക്കുന്നത്​.

കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപക്ക്​ മുകളിലാണ് പെട്രോൾ വില​. തിരുവനന്തപുരത്ത്​ യഥാക്രമം 92.07 രൂപയും 86.62 രൂപയുമാണ്​. എക്​സ്​ട്രാ പ്രീമിയം പെട്രോളിന്​ തിരുവനന്തപുരത്ത്​ 95.60 രൂപയായി​. ​െകാച്ചിയിൽ പെട്രോളിന്​ 90.08 രൂപയും ഡീസലിന്​ 84.70 രൂപയും കോഴിക്കോട്​ 90.46, 85.10 എന്നിങ്ങനെയുമാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolfuel pricegas cylinderTamil Nadu
Next Story