'മോദിയേയും ഷായേയും തലയിൽകയറ്റിവച്ചത് നിങ്ങളല്ലേ?' ടൈംസ്നൗവിനെ 'എയറിൽ നിർത്തി' കാഴ്ച്ചക്കാരന്റെ വിമശനവർഷം -വീഡിയോ വൈറൽ
text_fieldsടൈംസ്നൗ ചാനലിന്‍റെ ലൈവ് ഷോയിൽ കാഴ്ച്ചക്കാരന്റെ രോഷപ്രകടനം. കോവിഡ് സംബന്ധിച്ച് ചാനൽ പ്രേക്ഷകരുമായി നടത്തിയ ടൈലി ഇന്നിലാണ് പുനെ സ്വദേശിയായ കർമാകർ ചാനലിനെ വിമർശനശരങ്ങളാൽ പാതിഞ്ഞത്. കോവിഡിന്‍റെ ദുരിതക്കാഴ്ച്ചകളായിരുന്നു ചാനൽ സ്ക്രീനിൽ കാണിച്ചിരുന്നത്. ഇതുസംബന്ധിച്ചുള്ള അഭിപ്രായം എന്തായിരുന്നു എന്നാണ് അവതാരക കർമാകറിനോട് ചോദിച്ചത്.
'എട്ട് വർഷമായി നിങ്ങളല്ലേ മോദിയേയും ഷായേയും തലയിൽ കയറ്റിവച്ച് പുകഴ്ത്തിക്കൊണ്ടിരിരിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ തിരിച്ചുള്ള ചോദ്യം. അപകടം മനസിലാക്കിയ അവതാരക നീണ്ട വിശദീകരണത്തിനുശേഷം കമലാകറിന്‍റെ കോൾ കട്ട് ചെയ്യുകയായിരുന്നു. എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. ധാരാളം ട്രോൾ വീഡിയോകളും ഇതുസംബന്ധിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
@MnshaP 😂😂😂 pic.twitter.com/4nDtFwNGRR
— Ni (@NiharikaM98) April 18, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.