'പോൺ സൈറ്റുകൾ കാണിച്ച് അധ്യാപകർ'; ഞെട്ടലായി ചെന്നൈ സ്കൂളുകളിലെ വിദ്യാർഥികളുടെ 'മി റ്റു കാമ്പയിൻ'
text_fieldsചെന്നൈ: അക്ഷരം നുകരാനെത്തിയ വിദ്യാർഥികളിൽ അറിവിെൻറ മധുരം പകരേണ്ട അധ്യാപകൻ പകരം അശ്ലീലം കാണിച്ച് നശിപ്പിക്കാൻ ശ്രമിച്ചതിെൻറ തെളിവുകൾ പുറത്തുവന്നതിനു പിന്നാലെ വിവിധ സ്കൂളുകളെ പ്രതിക്കൂട്ടിലാക്കി 'മി റ്റു കാമ്പയിൻ' സജീവമാകുന്നു. ചെന്നൈയിലെ അഞ്ച് മുൻനിര സ്കൂളിൽ ഇതിനകം വിദ്യാർഥികൾ അധ്യാപകർക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ആറു മുതൽ 15 വരെ പ്രായമുള്ള കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതായാണ് ആരോപണം. ലോകമെങ്ങും പടർന്നുപിടിച്ച് നിരവധി പ്രമുഖരെ അഴികൾക്കുള്ളിലാക്കിയ 'മി റ്റു കാമ്പയിൻ' തമിഴകത്തും അതിവേഗം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുമെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ.
ഇംഗ്ലീഷ് മാഗസിനായ 'ക്വിൻറ്' തയാറാക്കിയ റിപ്പോർട്ടിൽ നിരവധി പുർവ വിദ്യാർഥികളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ചെന്നൈയിലെ മുൻനിര വിദ്യാലയത്തിൽ പഠിക്കുേമ്പാൾ ലൈംഗിക പീഡനത്തിനിരയായതായി 26കാരിയായ ഗായിക പറയുന്നു. താൻ മാത്രമല്ല, സഹപാഠികളിൽ പലരും അന്ന് ഇതേ ദുരനുഭവത്തിനിരയായിരുന്നുവെന്നും സംസ്കൃത അധ്യാപകനായിരുന്നു വില്ലനെന്നും അവർ ആരോപിക്കുന്നു. ഏഴുവയസ്സു മാത്രമുള്ള കുരുന്നുകൾ വരെ അയാളുടെ അതിക്രമത്തിന് ഇരയായിരുന്നുവത്രെ. ''ക്ലാസിലും കമ്പ്യൂട്ടർ ലാബിലും പലവട്ടം പോൺ കാണുന്നത് പിടിക്കപ്പെട്ടു. പരീക്ഷ സമയത്ത് പോലും ഇയാൾ ക്ലാസിലിരുന്ന് ഇതുതന്നെ ചെയ്്തു. പക്ഷേ, ഒരിക്കലും പിടിക്കപ്പെട്ടില്ല''- ഗായിക ആരോപിക്കുന്നു.
മറ്റൊരു ചെൈന്ന സ്കൂളിൽ നീന്തൽ കുളത്തിൽ പരിശീലകനായിരുന്നു കുട്ടികളെ ഞെട്ടിച്ചത്. സമാനമായ നിരവധി അനുഭവങ്ങൾ മറ്റു വിദ്യാലയങ്ങളിലെ കുട്ടികളും പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.