ജലധാരയല്ല, പൈപ്പ് പൊട്ടിയതാണ്! വെള്ളം ചീറ്റിയത് 50 അടി ഉയരത്തിൽ -VIDEO
text_fieldsമുംബൈ: ബാന്ദ്രയിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഒഴുകി നഷ്ടമായത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം. പൈപ്പ് പൊട്ടിയതിനെ തുടർന്ന് 50 അടി ഉയരത്തോളമാണ് വെള്ളം ചീറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് സെൻട്രൽ, സൗത്ത് മുംബൈ മേഖലയിൽ പലയിടത്തും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. നിലവിൽ നഗരത്തിൽ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. അതിനാൽ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ ജലവിതരണത്തിൽ 10 ശതമാനത്തിന്‍റെ കുറവുണ്ടാകുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ബാന്ദ്രയിൽ പൈപ്പ് പൊട്ടിയത്.
ഉയർന്ന സമ്മർദമുള്ള പൈപ്പ് ലൈൻ ആയതിനാൽ വെള്ളം വൻ ഉയരത്തിൽ ചീറ്റിത്തെറിക്കുകയായിരുന്നു. ഇതോടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചു. പൈപ്പ് ലൈനരികിൽ നിരവധിയാളുകൾ കൂടിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.