Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാട്ടർ ടാങ്കർ അഴിമതി:...

വാട്ടർ ടാങ്കർ അഴിമതി: കെജ്​രിവാളി​െൻറ പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്​തു

text_fields
bookmark_border
വാട്ടർ ടാങ്കർ അഴിമതി: കെജ്​രിവാളി​െൻറ പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്​തു
cancel

ന്യൂഡൽഹി: വാട്ടർ ടാങ്ക്​ അഴിമതിയുമായി ബന്ധപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​െൻറ പ്രൈവറ്റ്​ സെക്രട്ടറിയെ അഴിമതി നിരോധന വകുപ്പ്​ (എ.ബി.സി) ചോദ്യം ചെയ്​തു. രാവിലെ 11.30 ന്​ എ.ബി.സി ഒാഫീസിലെത്തിയ പ്രൈവറ്റ്​ സെക്രട്ടറി വൈഭവ്​ കുമാറിനെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്​തു​. ​കേസുമായി ബന്ധപ്പെട്ട ​ഒാഫീസ്​ രേഖകൾ ഹാജരാക്കാനും വൈഭവ്​ കുമാറിനോട്​ എ.ബി.സി ആവശ്യപ്പെട്ടിരുന്നു. വൈഭവ്​ ഹാജരാക്കിയായ ഫയലുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.

ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞയാഴ്​ചയാണ്​ എ.ബി.സി വൈഭവിന്​ സമൻസ്​ അയച്ചത്​.

പാർട്ടിയിൽ നിന്ന്​ പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്രയാണ്​ അരവിന്ദ്​ കെജ്​രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയത്​. ഡൽഹി സർക്കാർ വാട്ടർ ടാങ്ക്​ വാങ്ങിയതുമായി ബന്ധ​പ്പെട്ട അഴിമതിയിൽ ​കെജ്​രിവാളിന്​ പ​ങ്കുണ്ടെന്നായിരുന്നു മിശ്രയുടെ ആരോപണം. 400 കോടി രൂപയുടെ അഴിമതി ഇതുമായി ബന്ധപ്പെട്ട്​ നടന്നതായും ഇത്​ തെളിയിക്കുന്നതിന്​ ആവശ്യമായ രേഖകൾ അഴിമതി നിരോധന വകുപ്പിന് കൈമാറിയതായും മിശ്ര വ്യക്തമാക്കിയിുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejriwalWater Tanker ScamACB
News Summary - Water Tanker Scam: ACB Questioned Kejriwal's Private Secretary
Next Story