നോട്ടുകളിൽ ഗാന്ധിയുടെ ചിത്രം വേണ്ടെന്ന് തുഷാർ ഗാന്ധി
text_fieldsന്യൂഡൽഹി: കറൻസികളിൽ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കുകയാണ് നല്ലതെന്ന് അദ്ദേഹത്തിന്‍റെ പൗത്രൻ തുഷാർ ഗാന്ധി. അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഈ പണം പലകാര്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. അതിനാൽ കറൻസിയിൽ നിന്ന് അദ്ദേഹത്തിന്‍റെ ചിത്രം മാറ്റണമെന്നും തുഷാർ ഗാന്ധി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ചര്‍ക്കയില്‍ നെയ്തെടുത്തത് വസ്ത്രമാക്കിയ ഗാന്ധിജിയുടെ നൂല്‍നൂല്‍പും 10 ലക്ഷം രൂപയുടെ സ്യൂട്ടണിയുന്നവരുടെ ചര്‍ക്കയിലിരുന്നുള്ള ഫോട്ടോ എടുക്കലും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് തുഷാർ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ ഡയറിയിലും കലണ്ടറിലും ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം പതിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തുഷാർ.
തെറ്റുകള്‍ പതിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിക്ക് പകരം കലണ്ടറില്‍ മോദിയെ ചിത്രമാക്കിയത് ആസൂത്രിതമായാണ്. ഉല്‍പാദനത്തിന്‍െറയും പാവങ്ങളുടെ ശാക്തീകരണത്തിന്‍െറയും പ്രതീകവും സ്വാതന്ത്ര്യ സമരത്തിന്‍െറ ആയുധവുമായിരുന്നു ഗാന്ധിജിയുടെ ചര്‍ക്ക. ഗാന്ധിജി നെയ്തത് സമാധാനത്തിന്‍െറ നൂലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയേക്കാൾ വിപണന മൂല്യമുള്ള നേതാവാണ് മോദിയെന്നും ഹരിയാന മന്ത്രി അനിൽ വിജ് പറഞ്ഞിരുന്നു. ഗാന്ധിയുടെ ചിത്രം കറൻസിയിൽ വന്ന അന്നു മുതൽ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാൽ നോട്ടുകളിൽനിന്ന് പതിയെ ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും അനിൽ വിജ് പറഞ്ഞു. പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം അത് പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.