വയനാട് പുനരധിവാസം; ബംഗളൂരു മലയാളികൾ ഒറ്റക്കെട്ടായിറങ്ങും
text_fieldsബംഗളൂരു: വയനാട് പുനരധിവാസത്തിനായി വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ഭവന നിർമാണവും കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനും മുൻകൈ യെടുക്കുമെന്ന് ബംഗളൂരുവിലെ മലയാളി സംഘടനാ പ്രതിനിധികൾ നോർക്കയെ അറിയിച്ചു. സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായം എത്തിക്കാനും തീരുമാനിച്ചു.
കേരള സർക്കാറിന്റെ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കാൻ പ്രവാസി മലയാളികളുടെ ഏകോപനത്തിന് നോർക്ക ബംഗളൂരു സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് ഒന്നിന് ലോക കേരളസഭ അംഗങ്ങളുടെയും കർണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിന്റെ തുടർച്ചയായാണ് ശിവാജി നഗറിലെ എംപയർ ഹോട്ടലിൽ യോഗം ചേർന്നത്. നോർക്ക റൂട്ട്സ് വികസന ഓഫിസർ റീസ രഞ്ജിത്, ലോക കേരള സഭാംഗങ്ങളായ സി. കുഞ്ഞപ്പൻ, റെജി കുമാർ, എം.കെ. നൗഷാദ്, എൽദോ ചിറക്കച്ചാലിൽ എന്നിവരെ കൂടാതെ കർണാടക പ്രവാസി കോൺഗ്രസ് പ്രതിനിധി സത്യൻ പുത്തൂർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ റൗഫ്, പ്രേം ദവി (കർണാടക പീപിൾസ് അസോസിയേഷൻ), ബിനു ദിവാകരൻ (എ.ഐ.എം.എ), സി.പി. രാധാകൃഷ്ണൻ, സിജു ജോൺ (കേരള സമാജം ബാംഗ്ലൂർ), ജോർജ് മാത്യു (അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോ.), മെറ്റി ഗ്രേസ് (സുവർണ കർണാടക കേരള സമാജം), കെ.വി. സനൽദാസ് (ബി.എം.സി.സി), സി.വി. സന്തോഷ്, ബിജു.എസ് (നന്മ അസോസിയേഷൻ), മനോജ് കെ. വിശ്വനാഥൻ (ആത്മവിദ്യാലയം), എം. കാദർ മൊയ്തീൻ, എം.കെ. സിറാജ്, കെ. സുരേഷ് (കാരുണ്യ ബാംഗ്ലൂർ), ടോമി ജെ. ആലുങ്കൽ (മലയാളം മിഷൻ), ഒ.കെ. റഫീഖ് (എസ്.ആർ.കെ.എസ്.എം), ആർ.വി. ആചാരി (കെ.കെ.ടി.എഫ്), അഡ്വ. പ്രമോദ് വരപ്രത്ത് (കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്), മുരളീധരൻ നായർ, ഡെന്നീസ് പോൾ, ചന്ദ്രശേഖര കുറുപ്പ് (കേരള സമാജം ദൂരവാണി നഗർ), കെ. ഹനീഫ, നാസർ നീലസാന്ദ്ര, കെ.കെ. അബ്ദുൽ നാസർ (എ.ഐ.കെ.എം.സി.സി), ഷംസുദ്ദീൻ കൂടാളി (എം.എം.എ) എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.