ലോക്സഭയിൽ വനിതകളുടെ അംഗസംഖ്യ 81ൽ നിന്ന് 181 ആകും; വനിത ബില്ലിന് പിന്തുണയുമായി ഹേമമാലിനി
text_fieldsമുംബൈ: ലോക്സഭയിൽ നിയമമന്ത്രി സർജുൻ റാം മേഘ്‍വാൾ അവതരിപ്പിച്ച വനിത ബില്ലിന് പൂർണപിന്തുണയുമായി ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി.''വനിത ബില്ല് ലോക് സഭയിൽ അവതരിപ്പിച്ച സെപ്റ്റംബർ 19 ചരിത്രദിനമായി മാറുകയാണ്. ബില്ല് ഉടൻ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 81 വനിത എം.പിമാരാണുള്ളത്. വനിത ബില്ല് വരുന്നതോടെ ഞങ്ങളുടെ അംഗസംഖ്യ 181ആയി മാറും. അങ്ങനെ വനിതകളുടെ പ്രാതിനിധ്യം ഉയരും. സ്ത്രീകൾക്ക് നന്നായി ജോലി ചെയ്യാൻ കഴിയും. അവർ ധൈര്യമായി മുന്നോട്ട് വരണം. നിങ്ങൾക്ക് പറക്കാൻ വിശാലമായ ആകാശമുണ്ട്. ''-ഹേമമാലിനി പറഞ്ഞു.
ബില്ല് പാസായാൽ ലോക്സഭയിലെ വനിതകളുടെ എണ്ണം 181 ആയി ഉയരുമെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാൾ പറഞ്ഞിരുന്നു. ബില്ലിനു മേലിൽ ഇരുസഭകളിലും ചർച്ച ഉടൻ തുടങ്ങും. ബില്ല് നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.
അതിനിടെ, ബില്ല് പാസാക്കിയാലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാകാനിടയില്ല. മണ്ഡല പുനർനിർണയത്തിന് ശേഷമേ വനിത സംവരണം നടപ്പാകൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ സമാജ് വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും എതിർപ്പു മൂലം ബില്ല് ലോക്സഭ കണ്ടില്ല. നിലവിൽ ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭകളിലെയും വനിത പ്രാതിനിധ്യം 15 ശതമാനത്തിൽ താഴെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.