രാജ്യത്തിനായി അംബേദ്കറുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധം -മോദി
text_fieldsന്യൂഡൽഹി: രാജ്യത്തിനായി അംബേദ്കറുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനശിൽപി ഡോ.ബി.ആർ അംബേദ്കറുടെ 64ാം ചരമ വാർഷികത്തിൽ ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു അദ്ദേഹം. 'ഡോ. അംബേദ്കറുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അദ്ദേഹത്തിന്‍റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്ത് പകരുന്നു' -മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അംബേദ്കർ ചരമ വാർഷികം മഹാപരിനിർവാണ ദിനമായി ആചരിച്ചിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ദിനം ആചരിച്ചത്.
1891 ഏപ്രിൽ 14 ന് ജനിച്ച ബാബാസാഹേബ് അംബേദ്കർ നിയമജ്ഞൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നീ മേഖലയിൽ നിപുണനായിരുന്നു.1956 ഡിസംബർ 6 ന് അദ്ദേഹം അന്തരിച്ചു. 1990 ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായ ഭാരത് രത്‌ന ലഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.