ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യൽ: പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയിലെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്മെന്‍റ് ചെയ്യുന്നതിന് സി.പി.എം നീക്കമാരംഭിച്ചതായി റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇംപീച്ച്മെന്‍റ് പ്രമേയത്തെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയിലാണ്. സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ലെന്നും എ.എൻ.ഐയോട് യെച്ചൂരി വ്യക്തമാക്കി.
സുപ്രീംകോടതി നടപടികൾ നിർത്തിവെച്ച് നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിനെതിരെ രംഗത്തു വന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിനെതിരെ ഇംപീച്ച്മെന്‍റ് നടപടികളെ കുറിച്ച് ചർച്ച തുടങ്ങിയത്. ഇംപീച്ച്മെന്‍റിനെ കുറിച്ച് ചെലമേശ്വറിനോട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ അക്കാര്യം തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്.
Looks like the crisis is not resolved yet,so need to intervene and its time to play role of executive. We are discussing with opposition parties on possibility of an impeachment motion against CJI in Budget session: Sitaram Yechury,CPM pic.twitter.com/fRiUcR8Flg
— ANI (@ANI) January 23, 2018
ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടു വരണമെങ്കിൽ ലോക്സഭയിൽ 100ഉം രാജ്യസഭയിൽ 50ഉം അംഗങ്ങളുടെയും പിന്തുണ വേണം. ഇതിന് കോൺഗ്രസിന്‍റെ പിന്തുണ സി.പി.എമ്മിന് കൂടിയേതീരൂ. ഇന്ദിര ഗാന്ധിയുടെ കാലത്ത് ജസ്റ്റിസ് രാമസ്വാമിക്കെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം പാർലമെന്‍റിൽ എത്തിയെങ്കിലും അവസാനം നീക്കത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പരാതി നൽകുകയും വിശദാംശങ്ങൾ വാർത്താസേമ്മളനത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നാല് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന ജഡ്ജിമാരായ ജെ.ചേലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ സിക്രി എന്നിവർക്കാണ് പ്രശാന്ത് ഭൂഷൺ പരാതി നൽകിയത്.
ഒന്ന്, ഒഡിഷ ഹൈകോടതി മുൻ ജഡ്ജി െഎ.എം. ഖുദ്ദൂസി ഉൾപ്പെട്ട വിവാദ മെഡിക്കൽ കോളജ് അഴിമതിക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഉണ്ട്. രണ്ട്, മെഡിക്കൽ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്ന ബെഞ്ചിൽ സ്വമേധയാ അംഗമായത് ജഡ്ജിമാരുടെ പെരുമാറ്റ സംഹിതക്ക് വിരുദ്ധമായാണ്. മൂന്ന്, നവംബർ ആറിന് ഇറക്കിയ ഭരണപരമായ ഉത്തരവിെൻറ തീയതി തിരുത്തി. നാല്, അഭിഭാഷകനായിരിക്കേ വ്യാജരേഖ നൽകി അദ്ദേഹം ഭൂമി വാങ്ങിയ നടപടി 1985ൽ റദ്ദാക്കിയെങ്കിലും സുപ്രീംകോടതി ജഡ്ജിയായ ശേഷം മാത്രമാണ് ഭൂമി വിട്ടുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.