Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​നേഹത്തിനെതിരല്ല;...

സ്​നേഹത്തിനെതിരല്ല; പക്ഷേ ജിഹാദിനെതിരാണ്​ -ശിവരാജ്​ സിങ്​ ചൗഹാൻ

text_fields
bookmark_border
സ്​നേഹത്തിനെതിരല്ല; പക്ഷേ ജിഹാദിനെതിരാണ്​ -ശിവരാജ്​ സിങ്​ ചൗഹാൻ
cancel

ഗുവാഹത്തി: തന്‍റെ സർക്കാർ സ്​നേഹത്തിനെതിരല്ലെന്നും എന്നാൽ, ജിഹാദിനെതിരാണെന്നുമെന്ന പ്രസ്​താവനയുമായി മധ്യപ്രദേശ്​ മുഖ്യമന്ത്രി​ ശിവരാജ്​ സിങ്​ ചൗഹാൻ. സ്​നേഹത്തിന്‍റെ പേരിൽ ഒരാളെ വഞ്ചിക്കുന്നതിനെ എതിർക്കുമെന്നും ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു. അസമിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു മധ്യപ്രദേശ്​ മുഖ്യമന്ത്രി.

ഞങ്ങൾ സ്​നേഹത്തിനെതിരല്ല. എന്നാൽ, ജിഹാദിനെ എതിർക്കും. സ്​നേഹിച്ചതിന്​ ശേഷം പേരുമാറ്റിയും മറ്റും വിശ്വാസവഞ്ചന കാണിക്കുന്നതിനെ അംഗീകരിക്കുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള നിയമം മധ്യപ്രദേശിൽ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്​. അത്​ അസമിലും കൊണ്ടുവരുമെന്ന്​ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ കുറേ കാലമായുള്ള ആരോപണങ്ങളിലൊന്നാണ്​ ലവ്​ ജിഹാദ്​. എന്നാൽ, ലവ്​ ജിഹാദ്​ നില നിൽക്കുന്നുവെന്നതിന്​ തെളിവ്​ ലഭിച്ചിട്ടില്ലെന്നാണ്​ രാജ്യത്തെ വിവിധ കോടതികൾ വ്യക്​തമാക്കിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamShivraj Singh Chouhan
News Summary - We are not against love, but 'jihad'...': Shivraj Singh Chouhan in Assam
Next Story