Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമനുഷ്യാവകാശ...

മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ തെളിവുണ്ടെന്ന്​ മഹാരാഷ്​ട്ര പൊലീസ്​

text_fields
bookmark_border
മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ തെളിവുണ്ടെന്ന്​ മഹാരാഷ്​ട്ര പൊലീസ്​
cancel

മുംബൈ: മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്​റ്റിനെ ന്യായീകരിച്ച്​ മഹാരാഷ്​ട്ര പൊലീസ്​. നിരോധിക്കപ്പെട്ട മാവോയിസ്​റ്റ്​ സംഘടനകളുമായി ഇവർക്കുള്ള ബന്ധത്തിനുള്ള തെളിവ്​ ലഭിച്ചുവെന്നും ഇതി​​​​െൻറ അടിസ്ഥാനത്തിലാണ് ഇവരെ​ അറസ്​റ്റ്​ ചെയ്​തതെന്നു മഹാരാഷ്​ട്ര പൊലീസ്​ അറിയിച്ചു.

മാവോയിസ്​റ്റ്​ ബന്ധം തെളിയിക്കുന്നതിന് ​ പൊലീസി​​​​െൻറ പക്കൽ വ്യക്​തമായ തെളിവുകളുണ്ട്​. ഇതി​​​​െൻറ അടിസ്ഥാനത്തിലാണ്​ അറസ്​റ്റുണ്ടായതെന്ന്​ മഹാരാഷ്​ട്ര എ.ഡി.ജി പരം ബീർ സിങ്​ അറിയിച്ചു. മാവോയിസ്​റ്റുകളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അറസ്​റ്റിലായവരാണ്​ സഹായം നൽകുന്നതെന്നും മഹാരാഷ്​ട്ര പൊലീസ്​ ആരോപിച്ചു.

മാവോവാദി​ ചിന്തകൻ വരവരറാവു, മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, അരുൺ ഫെരേര, ഗൗതം നവ്​ലഖ, വെർണൻ ഗൊൺസാൽവസ്​ എന്നിവരെയാണ്​ പൂണെ പൊലീസ്​ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന്​ സുപ്രീംകോടതി ഇവരെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. വിമർശനങ്ങൾ ഉയരു​േമ്പാഴും അറസ്​റ്റിനെ ന്യായീകരിക്കുകയാണ്​ മഹാരാഷ്​ട്ര സർക്കാറും പൊലീസും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmaharashtra policeHuman rights activist arrest
News Summary - We arrested activists only after clear evidence of their Maoist-India news
Next Story