കോൺഗ്രസിൽ ഇപ്പോഴും നടക്കുന്നത് റിമോട്ട് ഭരണം; ഖാർഗെയെ നിയന്ത്രിക്കുന്നത് ഗാന്ധി കുടുംബമെന്ന് നദ്ദ
text_fieldsന്യൂഡൽഹി: കോൺഗ്രസിൽ ഇപ്പോഴും നടക്കുന്നത് റിമോട്ട് ഭരണമാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. 24 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിക്കുന്നു. എന്നാൽ, ഇപ്പോഴും ഗാന്ധി കുടുംബത്തിന്റെ റിമോട്ടാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.
10 വർഷം യു.പി.എ സർക്കാർ റിമോട്ട് കൺട്രോളിലാണ് പ്രവർത്തിച്ചത്. ഒരു പാർട്ടിക്ക് എങ്ങനെയാണ് ഇത്തരത്തിൽ പ്രവർത്തിക്കാനാവുക. തീരുമാനമെടുക്കാൻ ബി.ജെ.പി പാർട്ടിയുമായി ആലോചിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ കൂടിയാലോചന നടത്തുന്നത് ഒരു കുടുംബവുമായിട്ടാണെന്ന് നദ്ദ കുറ്റപ്പെടുത്തി. ബി.ജെ.പി അധ്യക്ഷനും സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നില്ലല്ലോയെന്ന ചോദ്യത്തിനോടായിരുന്നു നദ്ദയുടെ മറുപടി.
ഹിമാചൽപ്രദേശിൽ കിട്ടിയ സീറ്റെങ്കിലും നിലനിർത്താനാണ് കോൺഗ്രസ് ശ്രമം. അവരുടെ പോരായ്മകളെ കുറിച്ച് പറയാൻ ഞാനില്ല. ഹിമാചലിലെ വിധി എന്താണെന്ന് ഡിസംബർ എട്ടിന് അറിയാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.