Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കാല്​...

‘കാല്​ തല്ലിയൊടിക്കും’; ഇറച്ചിവിൽപനക്കാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവും പശു ഗുണ്ടകളും

text_fields
bookmark_border
Cow vigilantes
cancel

ചൈത്ര നവരാത്രിയോടനുബന്ധിച്ച്​ രാജ്യത്തെ വിവിധയിടങ്ങളിൽ ഇറച്ചി വിൽപന ശാലകൾക്കുനേരെ ആക്രമണം അഴിച്ചുവിട്ട്​ ബി.ജെ.പി നേതാക്കളും പശു ഗുണ്ടകളും. പടിഞ്ഞാറൻ ഡൽഹിയിലെ ഒരു മുസ്​ലിം ഭൂരിപക്ഷ പ്രദേശത്ത്​ റോന്തുചുറ്റുന്ന ബി.ജെ.പി നേതാവ്​ രവീന്ദ്ര സിങിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളും കൂടെയുള്ള പശു ഗുണ്ടകളും ചേർന്ന്​ കാല്​ തല്ലിയൊടിക്കും എന്നൊക്കെ ഇറച്ചി വിൽപനക്കാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

വെസ്റ്റ്​ ഡൽഹി വിനോദ്​ നഗറിലുള്ള ഫസൽപൂർ മണ്ടാവലി പ്രദേശത്താണ്​ ഇവർ ആരകമണവുമായി എത്തിയത്​. നവരാത്രി ആഘോഷങ്ങളുള്ള ഒമ്പത്​ ദിവസങ്ങളിലും ഷോപ്പ്​​ അടച്ചിടാൻ ബി.ജെ.പി നേതാവ്​ ഇറച്ചിവിൽപനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്​തു. പൊലീസിനൊപ്പം നടന്ന്​ ഇറച്ചി വിൽപനശാലകൾ പരിശോധിക്കുന്ന ബി.ജെ.പി നേതാക്കളെയും വീഡിയോയിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow vigilantesBJP
News Summary - We can break legs too’: Cow vigilantes, BJP leaders shut Muslim meat shops
Next Story