മോദി–ഷി ജിങ്പിങ്ങ് കൂടികാഴ്ചക്ക് ആവശ്യമുയർത്തിയിട്ടില്ലെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷി ജീങ്പിങ്ങുമായി കൂടികാഴ്ച നടത്തണമെന്ന ആവശ്യമുയർത്തിയിട്ടില്ലെന്ന് ഇന്ത്യ. ഇന്ത്യയുമായുള്ള കൂടികാഴ്ചക്ക് പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്ന് ചൈന ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ജി 20 ഉച്ചകോടിക്കിടയിൽ ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ കൂടികാഴ്ച നടത്തുമെന്നായിരുന്നു വാർത്തകൾ.
കൂടികാഴ്ചക്ക് ആവശ്യമുയർത്തിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് സാഹചര്യത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതെന്നും ചൈനയുടെ പ്രസ്താവനക്ക് മറുപടിയായി ഇന്ത്യ നിലപാടെടുത്തു.ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സിക്കിം വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിർമ്മിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെയാണ് കൂടികാഴ്ച റദ്ദാക്കിയത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.