വിവാദ കാർഷിക നിയമങ്ങൾ: ജനു. 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി
text_fieldsവിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യം മുഴുക്കെ പ്രതിഷേധം കനത്തിട്ടും കേന്ദ്ര സർക്കാർ നിഷേധ നിലപാട് തുടരുന്നതിനിടെ ജനുവരി 11ന് പരാതികൾ പരിഗണിക്കാൻ സുപ്രീം കോടതി. നിയമങ്ങൾക്കെതിരെ നൽകിയ പരാതികളാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച പരിഗണിക്കുക.
സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നതിൽ കാര്യമായ പുരോഗതിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ആരോഗ്യകരമായ ചർച്ചകൾ തുടരുകയാണെന്ന് കേന്ദ്രം മറുപടിയും നൽകി.
വൈകാതെ കക്ഷികൾ തമ്മിൽ ധാരണയിെലത്തുമെന്ന് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചു. വിഷയത്തിൽ പ്രതികരണം കോടതിക്കു മുമ്പാകെ സമർപിക്കുന്നത് കർഷകരും കേന്ദ്രവും തമ്മിലെ മധ്യസ്ഥ ചർച്ചകൾ പാതിവഴിയിൽ അവസാനിപ്പിക്കുമെന്നും പറഞ്ഞു. ജനുവരി എട്ടിന് പരിഗണിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടു.
ഇതോടെയാണ് കേസുകൾ ജനുവരി 11ന് തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയും കേന്ദ്രവും കർഷകരും തമ്മിൽ ചർച്ച നടന്നെങ്കിലും വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്നും താങ്ങുവില ഉറപ്പാക്കില്ലെന്നുമുള്ള കേന്ദ്ര നിലപാടിൽ തട്ടി പരാജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.