‘നഷ്ടമായത് പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച എളിമയും അർപ്പണബോധവുമുള്ള നേതാവിനെ’; അനുശോചിച്ച് പ്രധാനമന്ത്രി
text_fieldsഅന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പൊതുസേവനത്തിനായി ജീവിതം സമർപ്പിക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്ത എളിമയും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ അനുസ്മരിച്ചു. കുടുംബത്തിന്റെയും അനുയായികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘പൊതുസേവനത്തിനായി ജീവിതം സമർപ്പിക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്ത എളിമയും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. ഞങ്ങൾ രണ്ടുപേരും സംസ്ഥാന മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴും അദ്ദേഹവുമൊത്തുള്ള വിവിധ കൂടിക്കാഴ്ചകൾ ഓർമയിലെത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’, എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.