പിതാവും മുത്തശ്ശിയും കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു; ഘാതകരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് രാഹുൽ
text_fieldsസിംഗപൂർ: പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകികളോട് താനും സഹോദരി പ്രിയങ്ക വാദ്രയും ക്ഷമിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കുറേ വർഷങ്ങൾ ഇൗ സംഭവം തങ്ങളെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അവരോട് ക്ഷമിച്ചിരിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. സിംഗപൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിതാവും മുത്തശ്ശിയും കൊല്ലപ്പെടുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പിതാവിനോട് ഇക്കാര്യം താൻ പറഞ്ഞിരുന്നു. െതറ്റായ ശക്തികൾ രാഷ്ട്രീയം നിയന്ത്രിക്കുേമ്പാൾ ചില കാര്യങ്ങൾക്ക് വേണ്ടി നിലപാടെടുത്താൽ, നിങ്ങൾ െകാല്ലപ്പെടും - രാഹുൽ പറഞ്ഞു.
എൽ.ടി.ടി.ഇ നേതാവ് പ്രഭാകരൻ മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് രണ്ടു തരം വികാരങ്ങളാണുണ്ടായത്. എന്തിന് ഇയാളോട് ഇത്തരം ക്രൂരത കാട്ടിയെന്നായിരുന്നു താൻ ചിന്തിച്ചത്. അതേസമയം പ്രഭാകരെൻറ കുട്ടികളെ ഒാർത്തും വേദന തോന്നി. ആ വേദന എന്താണെന്ന് മറ്റാരെക്കാളും തനിക്കറിയാമെന്നും രാഹുൽ പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം, ഒരു അക്രമം നടക്കുേമ്പാൾ അതിൽ പെങ്കടുക്കുന്നത് ആര് എന്നതിലുപരി അതിനു പിറകിൽ ഒരു മനുഷ്യ ജീവനുണ്ടെന്നും കരയുന്ന ഒരു കുഞ്ഞുണ്ട്് എന്നതുമാണ് ശ്രദ്ധിക്കുക. അതിനാൽ അക്രമങ്ങൾ എന്നെ വളെര അധികം വേദനിപ്പിക്കുന്നു. ജനങ്ങളെ വെറുക്കാൻ എനിക്ക് ബുദ്ധിമുട്ടാണ് - രാഹുൽ പറഞ്ഞു.
മുൻ പ്രധാനമന്ത്രിമാരുടെ മകനും ചെറുമകനുമായതിനാൽ കൂടുതൽ പരിഗണന ലഭിച്ചിട്ടുണ്ട് എന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതിെൻറ ഏത് വശമാണ് നിങ്ങൾ സ്വീകരിക്കുന്നത് എന്നതിനനുസരിച്ചാണ് എന്നായിരുന്നു രാഹുലിെൻറ മറുപടി. തനിക്ക് ചില പരിഗണനകൾ ലഭിച്ചിട്ടുണ്ട്. ഇന്ന് താൻ ഇരിക്കുന്ന സ്ഥാനം അതിനുദാഹരണമാണ്. എന്നാൽ, താനൊരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല എന്ന് പറയാനാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മുത്തശ്ശി കൊല്ലപ്പെടുേമ്പാൾ തനിക്ക് 14 വയസാണ്. അതുവരെ തന്നോടൊപ്പം ബാഡ്മിൻറൺ കളിച്ചിരുന്നവരായിരുന്നു മുത്തശ്ശിയെ കൊന്നത്. പിന്നീട് തെൻറ പിതാവ് കൊല്ലപ്പെടുന്നു. അതായത് ഒരു പ്രത്യേക അന്തരീക്ഷത്തിലായിരുന്നു ജീവിതം. രാവിലെയും ഉച്ചക്കും രാത്രിയിലും നിങ്ങളെ ചുറ്റി 15 ആളുകൾ. അതൊരു പരിഗണനയാണെന്ന് താനൊരിക്കലും കരുതുന്നില്ല. ഇത് വളരെ ബുദ്ധിമുേട്ടറിയ അവസ്ഥയായിരുന്നെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.