മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതും ബി.ജെ.പി സഖ്യവും തെറ്റ് - ഉദ്ധവ് താക്കറെ
text_fieldsനാഗ്പുര്‍: മതത്തെ രാഷ്ട്രീയവുമായി ചേർത്തതും ബി.ജെ.പിക്കൊപ്പം നിന്നതും ശിവസേനയ്ക്ക് പറ്റിയ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ് മഹാരാഷ്്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിലായിരുന്നു ബി.ജെ.പിക്കെതിരായ ഉദ്ധവ് താക്കറെയുടെ തുറന്നുപറച്ചിൽ.
ശിവസേനയുടെ ആശയസംഹിതക്ക് വിരുദ്ധമായി കോൺഗ്രസും എൻ.സി.പിയുമായി സഖ്യമുണ്ടാക്കിയതിനെ വിമർശിച്ച ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് മറുപടിയായിട്ടായിരുന്നു ഇത്. എതിർ ആശയസംഹിതകളുള്ള മമത ബാനർജി, റാം വിലാസ് പാസ്വാൻ എന്നിവരുമായും പി.ഡി.പിയുമായുമൊക്കെ ബി.ജെ.പി സഖ്യമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതും ബി.ജെ.പിയുമായുണ്ടാക്കിയ കൂട്ടുകെട്ടും തെറ്റായിരുന്നെന്ന് ഉദ്ധവ് തുറന്നടിച്ചത്.
‘ഫഡ്‌നവിസ് ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. ധര്മ്മിഷ്ടരും ചൂതുകളിയില്‍ തോറ്റുവെന്നത് (മഹാഭാരത കഥയെ പരാമർശിച്ച്) നമ്മള്‍ മറന്നു. രാഷ്ട്രീയമെന്നത് ചൂതുകളിയാണ്. പക്ഷെ അതിനെ അതിേൻറതായ സ്ഥാനത്ത് നിര്‍ത്തണം. എന്നാല്‍ നമ്മളത് മറന്നു. നമ്മള്‍ 25 വര്‍ഷത്തോളം ഒരുമിച്ച് നിന്നു. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു അത്.
ഞങ്ങള്‍ മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും ഞങ്ങള്‍ ഹിന്ദുക്കളാണ്. പക്ഷെ നിങ്ങളുടെ കാര്യമെന്താണ്? നിങ്ങള്‍ എതിര്‍പക്ഷത്തുള്ള മമത ബാനര്‍ജിയുമായും റാംവിലാസ് പാസ്വാനുമായും പി.ഡി.പിയുമായി വരെ സഖ്യത്തിലേര്‍പ്പെട്ടു. ധര്‍മ്മമെന്നത് പറയാന്‍ മാത്രമുള്ളതല്ല. പിന്തുടരാന്‍ കൂടിയുള്ളതാണ്. മതമെന്നത് പുസ്തകത്തില്‍ മാത്രമല്ല. യഥാര്‍ഥ ജീവിതത്തിലും നിലനില്‍ക്കണം’- ഉദ്ദവ് താക്കറെ പറഞ്ഞു.
തങ്ങളുടെ സര്‍ക്കാര്‍ റിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്കൊപ്പമാണെന്നും അല്ലാതെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ളത് വേണ്ടിയുള്ളതല്ലെന്നും ബി.ജെ.പിയെ പരിഹസിച്ച് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.