ഭിന്നിപ്പിനെതിരെ നാം എപ്പോഴും ജാഗ്രത പുലർത്തണം -ചീഫ് ജസ്റ്റിസ് രമണ
text_fieldsപഞ്ചാബിലെ അമൃത്സറിലുള്ള വിഭജന മ്യൂസിയം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ. വി രമണ സന്ദർശിച്ചു. ഭിന്നിപ്പിനെതിരെ നാം എപ്പോഴും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
"ഈ മ്യൂസിയം നമ്മുടെ ദുരന്തപൂർണമായ ഭൂതകാലത്തെ ഓർമ്മിപ്പിക്കുകയും എല്ലാ തരത്തിലുമുള്ള വിഭജനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. കൊളോണിയൽ ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന നയം മൂലം മനുഷ്യരാശിക്ക് അഭൂതപൂർവമായ തോതിലുള്ള നഷ്ടങ്ങളെ ഇത് വ്യക്തമായി ചിത്രീകരിക്കുന്നു. നമ്മുടെ ചരിത്രത്തിലെ ഈ ഇരുണ്ട അദ്ധ്യായം മനുഷ്യരാശിക്ക് ഒരു പാഠം. ഭിന്നിപ്പിനെതിരെ നാം എപ്പോഴും ജാഗ്രത പുലർത്തണം. ഐക്യത്തിലൂടെ മാത്രമേ നമുക്ക് സമാധാനവും പുരോഗതിയും കൈവരിക്കാൻ കഴിയൂ" -ചീഫ് ജസ്റ്റിസ് രമണ മ്യൂസിയത്തിലെ സന്ദർശക പുസ്തകത്തിൽ കുറിച്ചു.
കഴിഞ്ഞ ദിവസം അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകം ചീഫ് ജസ്റ്റിസ് സന്ദർശിച്ചിരുന്നു. "ജാലിയൻ വാലാബാഗ് ഈ രാജ്യത്തെ ജനങ്ങളുടെ കരുത്തും പ്രതിരോധശേഷിയും പ്രകടമാക്കുന്നു. ഈ ശാന്തമായ പൂന്തോട്ടം സ്വേച്ഛാധിപത്യത്തെ അഭിമുഖീകരിച്ച മഹത്തായ ത്യാഗത്തിന്റെ പ്രതീകമാണ്. സ്വാതന്ത്ര്യത്തിന് നൽകിയ കനത്ത വിലയുടെ ഓർമ്മപ്പെടുത്തലാണ് ഇത്" -ചീഫ് ജസ്റ്റിസ് എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.