'അതെ ഞങ്ങൾക്കിനി സൂപ്പർ സ്െപ്രഡർ ധർണയും വേണം'; ബി.ജെ.പി പ്രതിഷേധ ധർണയെ വിമർശിച്ച് ശിവസേന എം.പി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്നാരോപിച്ച് ബി.ജെ.പി മേയ് അഞ്ചിന് നടത്തുന്ന ദേശവ്യാപക ധർണയെ വിമർശിച്ച് ശിവസേന എം.പി പ്രയങ്ക ചതുർവേദി.
കോവിഡ് കാലത്ത് ബംഗാളിൽ കൂറ്റൻ റാലികൾ നടത്തി വിമർശനങ്ങൾക്ക് പാത്രമായ ബി.ജെ.പി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാകും ധർണ നടത്തുകയെന്ന് അവകാശപ്പെട്ടിരുന്നു.
'അതെ ഞങ്ങൾക്കിനി സൂപ്പർ സ്െപ്രഡർ ധർണയാണ് ആവശ്യം. കാരണം ബി.ജെ.പിയുടെ അഭിപ്രായത്തിൽ രാജ്യത്ത് കോവിഡ് കേസുകളിൽ കുതിച്ചുചാട്ടം കണ്ടിട്ടില്ലല്ലോ, അല്ലേ?' -പ്രിയങ്ക ട്വീറ്റ് ചെയ്തു.
ആറോളം വരുന്ന ബി.ജെ.പി പ്രവർത്തകർ തൃണമൂൽ അക്രമത്തിൽ കൊല്ലപ്പെട്ടുവെന്നും വീടുകളും പാർട്ടി ഓഫീസുകളും വ്യാപകമായി തകർത്തുവെന്നുമാണ് പാർട്ടി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെ ബംഗാളിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന പരാതിയുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് ബംഗാളിലെ സ്ഥിതി സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്.
തൃണമൂൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങളുണ്ടായെന്ന റിപ്പോർട്ടുകൾ പശ്ചിമബംഗാളിൽ നിന്ന് പുറത്ത് വരുന്നുണ്ടെന്ന് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
അക്രമസംഭവങ്ങളെ അപലപിക്കുന്നു. ഇത്തരം സംഭവങ്ങളെ എതിർക്കുകയും പ്രതിരോധിക്കുകയും വേണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പകരം അക്രമം നടത്തുകയാണ് തൃണമൂൽ ചെയ്യുന്നത്. എന്നാൽ ജനങ്ങൾക്ക് സഹായം നൽകാൻ സി.പി.എം എപ്പോഴും അവർക്കൊപ്പമുണ്ടാകുമെന്നും യെച്ചൂരി ട്വിറ്ററിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.