സ്നേഹത്തിനെതിരെയല്ല വെറുപ്പിനെതിരെയാണ് നിയമമുണ്ടാക്കേണ്ടത്; ലവ് ജിഹാദ് നിയമത്തിൽ തരൂർ
text_fieldsന്യൂഡൽഹി: ലവ് ജിഹാദിനെതിരെ നിയമം നിർമിക്കുമെന്ന മധ്യപ്രദേശ് സർക്കാർ പ്രസ്താവനക്കെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. വെറുപ്പിനെതിരെയാണ് നിയമം നിർമിക്കേണ്ടത്, സ്നേഹത്തിനെതിരെയല്ലെന്ന് ആരാണ് ഹിന്ദുത്വവാദികളോട് ഒന്ന് പറയുകയെന്ന് തരൂർ ചോദിച്ചു. ലവ് ജിഹാദിനെതിരെ നിയമം പാസാക്കുമെന്നും അഞ്ച് വർഷം ജയിൽ ശിക്ഷ ഉറപ്പാക്കുമെന്നുമുള്ള മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.
ലവ് ജിഹാദിനെ നേരിടാൻ ഉടൻ നിയമം കൊണ്ടുവരുമെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ പ്രസ്താവന. ലവ് ജിഹാദിനെ നേരിടാനുള്ള നിയമനിർമാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അഞ്ചുവർഷം വരെ കഠിനതടവ് ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞിരുന്നു.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക. പ്രധാന പ്രതിക്ക് പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി മതപരിവർത്തനം ചെയ്യപ്പെടുന്നതിന് ഒരുമാസം മുമ്പ് കലക്ടർക്ക് നിർബന്ധമായും അപേക്ഷ നൽകണമെന്നും മിശ്ര കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.