ബി.ജെ.പിക്ക് മുൻപേ ഹിന്ദുത്വയെ പിന്തുണച്ചത് സേന -സാമ്ന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ചർച്ചകളില്ലാതെ എൻ.ഡി.എയിൽ നിന്നും ശിവസേനയെ പുറത് താക്കിയ ബി.ജെ.പി നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സാമ്ന മുഖപ്രസംഗം. ബി.െജ.പിക്ക് മുൻപേ ഹിന്ദുത്വ ആശയത്തെയ ും ദേശീയതയേയും പിന്തുണച്ച പാർട്ടിയാണ് ശിവസേന. തങ്ങൾ എൻ.ഡി.എക്കെതിരെ നീങ്ങുന്നുവെന്ന് തോന്നുവെങ്കിൽ ബി.ജെ.പി എന്തുകൊണ്ട് അത് എൻ.ഡി.എ യോഗത്തിൽ ചർച്ച ചെയ്യാനുള്ള ധൈര്യം കാണിക്കുന്നില്ല. മെഹബൂബ മുഫ്തിയുമായും നിതീഷ് കുമാറുമായി സഖ്യത്തിൽ ഏർപ്പെടുേമ്പാൾ എന്തുകൊണ്ട് ബി.ജെ.പി എൻ.ഡി.എയുടെ അനുമതി തേടിയില്ല. എൻ.ഡി.എയിൽ നിന്നും ശിവസേനയെ പുറത്താക്കാനുള്ള എന്ത് അധികാരമാണ് ബി.ജെ.പിക്കുള്ളതെന്നും സാമ്ന ലേഖനത്തിലൂടെ ശിവസേന ചോദിക്കുന്നു.
സംഘത്തെ ശക്തിപ്പെടുത്തിയ സഖ്യകക്ഷിയാണ് ശിവസേന. എ.ബി വാജ്പേയ്, എൽ.കെ അദ്വാനി, പ്രകാശ് സിങ് ബാദൽ, ജോർജ് ഫെർണാണ്ടസ് എന്നിവർക്കൊപ്പം എൻ.ഡി.എക്കെ രൂപം നൽകാൻ ബാൽ താക്കറെയും പ്രധാനപങ്ക് വഹിച്ചു.
നരേന്ദ്രമോദിക്കെതിരായി എല്ലാവരും തിരിഞ്ഞ ഘട്ടത്തിൽ അദ്ദേഹത്തെ സംരക്ഷിച്ചത് ശിവസേനയെ അന്ന് നയിച്ചിരുന്ന ബാലാസാഹേബ് താക്കറെയാണ്. ഇന്ന് ബാൽതാക്കറെയുടെ ചരമ വാർഷികത്തിൽ ബി.ജെ.പി സേനയെ എൻ.ഡി.എയിൽ നിന്നും പുറത്താക്കിയിരിക്കുന്നുവെന്നും ശിവസേന മുഖപ്രസംഗത്തിലൂടെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.