ഞങ്ങൾ കാത്തിരുന്നു; ഗുരുദ്വാരയിൽ യൂണിഫോം ധരിച്ച് കയറിയില്ല; അമൃത്പാലിന്റെ അറസ്റ്റിൽ പൊലീസ്
text_fieldsന്യൂഡൽഹി:അമൃത്പാൽ സിങ്ങിന്റെ അറസ്റ്റിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി പഞ്ചാബ് പൊലീസ്. മോഗ ജില്ലയിലെ റോട് ഗ്രാമത്തിൽ സിങ്ങുണ്ടെന്ന വിവരം തങ്ങൾക്ക് കിട്ടിയെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഗ്രാമത്തിൽ വലിയ രീതിയിൽ പൊലീസിനെ വിന്യസിച്ചു. ഗ്രാമത്തിലേക്കുള്ള വഴികളെല്ലാം അടച്ചു.
തുടർന്ന് ഗ്രാമത്തിലെ ഗുരുദ്വാരയിൽ അമൃത്പാൽ സിങ്ങുണ്ടെന്ന് വ്യക്തമായി. ഗുരുദ്വാരയുടെ മുഴുവൻ പവിത്രതയും സംരക്ഷിച്ചാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. അമൃത്പാൽ കഴിഞ്ഞ ഗുരുദ്വാര വളഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും എന്നാൽ യൂണിഫോമിൽ ആരും അവിടേക്ക് കയറിയില്ലെന്നും പൊലീസ് അറിയിച്ചു. പഞ്ചാബിലെ ക്രമസമാധാനനില പാലിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. അത് തകർക്കാൻ ശ്രമിക്കുന്നതാരായാലും കർശന നടപടിയുണ്ടാകുമെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി.
നിലവിൽ അസമിലെ ദിബ്രുഗ്രാഹിലാണ് അമൃത്പാൽ സിങ് ഉള്ളതെന്നാണ് വിവരം. ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനാൽ ഒരു വർഷം വരെ സർക്കാറിന് അമൃത്പാലിനെ തടവിൽവെക്കാം. നേരത്തെ ഇന്ന് രാവിലെയാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തുവെന്ന വിവരം പുറത്ത് വന്നത്. മാർച്ച് 18 മുതൽ അമൃത്പാൽ സിങ് ഒളിവിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.