ബംഗാളിൽ തൃണമൂലിന്‍റെ 'സ്വാഭാവിക മരണ'മാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് -ബി.ജെ.പി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂലിന്‍റെ 'സ്വാഭാവിക മരണ'മാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണ്ടെന്നും ബി.ജെ.പി നേതാവ് സമിക് ഭട്ടാചാര്യ കഴിഞ്ഞ ദിവസം പറഞ്ഞു
'പശ്ചിമ ബംഗാളിൽ ആർട്ടിക്ക്ൾ 356 (രാഷ്ട്രപതി ഭരണം) ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ മമതയും അവരുടെ പാർട്ടിയും രാഷ്ട്രപതി ഭരണത്തെ സ്വാഗതം ചെയ്യുന്നു. 2021ൽ ഞങ്ങൾ ആഗ്രഹിക്കുന്നത് തൃണമൂലിന്‍റെ സ്വാഭാവിക മരണമാണ്, ബംഗാളിലെ ജനങ്ങൾ അടുത്ത തവണ ബി.ജെ.പി വരണമെന്ന് വളരെയേറെ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു.
നേരത്തേ ബി.ജെ.പി എം.പി സൗമിത്ര ഖാൻ മമത സർക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടണമെന്ന് ഗവർണർ ജഗദീപ് ദങ്കറിനോട് പറഞ്ഞിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയ ബി.ജെ.പി പശ്ചിമ ബംഗാളിൽ കനത്ത മുന്നേറ്റം നടത്തിയിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ടി.എം.സി നേതാക്കളും ബി.ജെ.പിയിൽ ചേർന്നിരുന്നു.
2016ൽ 294ൽ 211 സീറ്റുകൾ നേടിയാണ് ബംഗാളിൽ തൃണമൂൽ അധികാരത്തിലേറിയത്. ബി.ജെ.പിക്ക് മൂന്ന് സീറ്റുകൾ മാത്രമേ നേടാനായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.