Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒരു രാജ്യം, ഒറ്റ...

'ഒരു രാജ്യം, ഒറ്റ വാക്​സിൻ വില'യാണ്​ ആവശ്യം -കോൺഗ്രസ്​

text_fields
bookmark_border
Covid Vaccination
cancel

ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ വാക്​സിൻ വിലയാണ്​ രാജ്യത്ത് ​ആവശ്യമെന്ന്​ രാജസ്​ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ. രാജ്യത്ത്​ വിതരണം നടത്തുന്ന കോവിഷീൽഡ്​, കോവാക്​സിൻ എന്നിവയുടെ വില നിർണയത്തിനെതിരെയായിരുന്നു പരാമർശം. ​

സർക്കാറുകൾക്ക്​ മേയ്​ 15ന്​ മുമ്പ്​ വാക്​സിൻ വിതരണം ചെയ്യില്ലെന്ന്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ സംസ്​ഥാനങ്ങളെ അറിയിച്ചു. കേന്ദ്രം പ്രഖ്യാപിച്ച മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവർക്കുള്ള​ വാക്​സിൻ യജ്ഞം എങ്ങനെ തുടങ്ങാനാകുമെന്നും രാജസ്​ഥാൻ ആരോഗ്യമന്ത്രി ചോദിച്ചു.

മേയ്​ ഒന്നുമുതൽ രാജ്യ​ത്ത്​ 18വയസിന്​ മുകളിലുള്ള എല്ലാവർക്കും വാക്​സിൻ വിതരണം ആരംഭിക്കും. അതിനുമുന്നോടിയായി വാക്​സിനുകളുടെ വില പുതുക്കി നിശ്ചയിച്ചിരുന്നു.

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനങ്ങൾക്ക്​ ഒരു ഡോസ് 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപക്കും ആണ്​ വിൽക്കുകയെന്ന്​ നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്​സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും വിൽക്കുമെന്ന്​ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കോവിഷീൽഡിന്‍റെ വില തന്നെ കൂടുതലാണെന്ന ആക്ഷേപം നിലനിൽക്കു​േമ്പാഴാണ്​ അതിനേക്കാൾ ഇരട്ടി വിലയുമായി ഭാരത് ബയോടെക് രംഗത്തെത്തിയിരിക്കുന്നത്​. വാക്​സിനുകൾ ജനങ്ങൾക്ക്​ സൗജന്യമായോ മിതമായ വിലക്കോ നൽകണമെന്നാണ്​ ഉയരുന്ന ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine​Covid 19Corona VirusRajasthan Health Minister
News Summary - We want one nation one price for vaccine: Rajasthan Health Minister
Next Story