‘ഞങ്ങൾ മദ്രസകളുടെ എണ്ണം കുറക്കും, രജിസ്ട്രേഷൻ നിർബന്ധമാക്കും’ -അസം മുഖ്യമന്ത്രി ഹിമന്ത
text_fieldsഅസമിൽ മദ്രസകളുടെ എണ്ണം കുറക്കുമെന്നും രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകളിലൂടെ പൊതു വിദ്യാഭ്യാസം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ശനിയാഴ്ച അദ്ദേഹം അറിയിച്ചു. 'ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറക്കാൻ ഞങ്ങൾ ലക്ഷ്യമിടുകയാണ്. സ്ഥാപനങ്ങളിൽ പൊതുവിദ്യാഭ്യാസം നടപ്പാക്കുകയും രജിസ്‌ട്രേഷൻ ഏർപ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തിൽ സമുദായത്തോടൊപ്പം ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. അവർ അസം സർക്കാറിനെ സഹായിക്കുന്നുമുണ്ട്' -ബിശ്വ ശർമ വ്യക്തമാക്കി.
തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതിൽ ലയിപ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഭാസ്‌കർ ജ്യോതി മഹന്ത തിങ്കളാഴ്ച പറഞ്ഞിരുന്നു. സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനായി സർവേ നടന്നുവരികയാണെന്നും ജ്യോതി മഹന്ത ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.