രാജ്യവും മതവും സുരക്ഷിതമായാൽ നമ്മളും സുരക്ഷിതരായിരിക്കും -യോഗി ആദിത്യനാഥ്
text_fieldsന്യൂഡൽഹി: രാജ്യം സുരക്ഷിതമാണെങ്കിൽ മതവും സുരക്ഷിതമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിലൂടെ നമ്മളും സുരക്ഷിതരാവുമെന്നും യോഗി പറഞ്ഞു. ഇന്ത്യക്കാർക്കും സനാതന ധർമ്മത്തിനും എല്ലാവരേയും ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.പി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ പ്രവർത്തനങ്ങളും. എല്ലാവരും രാജ്യതാൽപര്യം മുൻനിർത്തി പ്രവർത്തിക്കണമെന്നാണ് മോദി ആവശ്യപ്പെടുന്നത് . വ്യക്തി, സമൂഹം, മതം എന്നിവയുടെ അതിർത്തികൾ ഭേദിച്ച് പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൻ വികസന പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണാസി മണ്ഡലത്തിൽ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്താണെങ്കിലും വിദ്യാഭ്യാസത്തിലാണെങ്കിലും കാശി തിളങ്ങുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മുഴുവൻ യു.പിയും പ്രധാനമന്ത്രിയുടെ മാർഗനിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന മോദിയുടെ മുദ്രാവാക്യത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നല്ല നേതൃത്വമുണ്ടായാൽ നല്ല ഫലങ്ങളും ഉണ്ടാവും. പൊതുജനക്ഷേമത്തിനും വികസനത്തിനും വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.