Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.എയിൽ...

എൻ.ഡി.എയിൽ തുടരുമെന്ന്​ തെലുങ്കുദേശം പാർട്ടി കേന്ദ്രമന്ത്രി

text_fields
bookmark_border
എൻ.ഡി.എയിൽ തുടരുമെന്ന്​ തെലുങ്കുദേശം പാർട്ടി കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെങ്കിലും എൻ.ഡി.എ മുന്നണിയിൽ തുടരുമെന്ന്​ ടി.ഡി.പി നേതാവും ശാസ്​ത്ര സാ​േങ്കതിക സഹമന്ത്രിയുമായ വൈ.എസ്​. ചൗധരി. മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം നല്ല നീക്കമാണെന്ന്​ കരുതുന്നില്ല. എന്നാൽ, ചില നിർബന്ധിത സാഹചര്യങ്ങളെ തുടർന്നാണ്​ കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്​. എൻ.ഡി.എയിൽ തുടരുമെന്ന്​ പാർട്ടി പ്രസിഡൻറ്​ ചന്ദ്രബാബു നായിഡു വ്യക്​തമാക്കിയിട്ടുണ്ട്​. രാവിലെ പ്രധാനമന്ത്രിയെ കണ്ട്​ രാജിക്കാര്യം അറിയിക്കുമെന്നും ചൗധരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ ടി.ഡി.പിയുടെ മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽ നിന്ന്​ രാജിവെക്കുകയാണെന്ന വിവരം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അറിയിച്ചത്​. ആന്ധ്ര സംസ്ഥാനത്തിന്​ പ്രത്യേക പദവി നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. ​സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ്​ നൽകാമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അറിയിച്ചുവെങ്കിലും ടി.ഡി.പി വഴങ്ങിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndaTDPmalayalam newsY.S ChoudariN Chandrababu Naidu
News Summary - We will continue to be a partner of NDA, says Y S Chowdary-India news
Next Story