ത്രിപുരയിലേത് ബി.ജെ.പി പണം നൽകിയുള്ള ജയം– യെച്ചൂരി
text_fieldsഅഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പിയുടെ ജയം പണവും സ്വാധീനവും ഉപയോഗിച്ച് നേടിയതെന്ന് സി.പി.എംജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിക്ക് തെരഞ്ഞെടുപ്പ് തോൽവിയുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കും. സി.പി.എമ്മിന് പിനതുണയുമായി വോട്ട് നൽകിയ 45 ശതമാനം വോട്ടർമാർക്കും നന്ദിയറിക്കുകയാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി- ഐ.പി.ടി.എഫ് സഖ്യത്തിനാണ്. 25 വര്‍ഷം സംസ്ഥാനം ഭരിക്കാൻ അവസരം നല്‍കിയതിന് ഞങ്ങള്‍ ത്രിപുരയിലെ ജനങ്ങളോട് നന്ദി പറയുകയാണ്. ബി.ജെ.പിയെയും അവരുടെ ഭിന്നിപ്പിക്കല്‍ നയത്തെയും ഞങ്ങള്‍ തുടര്‍ന്നും എതിര്‍ക്കും. അത് ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ എതിര്‍ക്കും' - യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു.
ആർ.എസ്.എസ് ബി.ജെ.പി കൂട്ടുക്കെട്ടിനെ തകര്‍ക്കുക എന്നത് ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. പോരാട്ടം തുടങ്ങിയെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.