ഞങ്ങൾ ദീപങ്ങൾ തെളിയിക്കാം, നിങ്ങൾ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക - മോദിയോട് ചിദംബരം
text_fieldsന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തിലും സാമ്പത്തിക നടപടികൾ പ്രഖ്യാപിക്കാെത ദീപങ്ങൾ തെളിയിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം.
രാജ്യത്തെ ദരിദ്രജനവിഭാഗങ്ങൾക്കായി സാമ്പത്തിക സഹായ പാക്കേജും സാമ്പത്തിക േക്ലശം മറികടക്കാനുള്ള നടപടികളും പ്രഖ്യാപിക്കുമെന്ന്പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ ജനങ്ങൾ നിരാശരാവുകയാണുണ്ടായതെന്നും ചിദംബരം ട്വിറ്ററിലൂടെ ആരോപിച്ചു.
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി, ഞങ്ങൾ നിങ്ങളെ അനുസരിക്കുകയും ഏപ്രിൽ 5 ന് ദീപം തെളിയിക്കുകയും ചെയ്യാം. പകരമായി, ഞങ്ങൾ പറയുന്നത് കേൾക്കുകയും ആരോഗ്യ-സാമ്പത്തിക വിദഗ്ധരുടെ ബുദ്ധിപൂർവകമായ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക” -ചിദംബരം പറഞ്ഞു.
"ഇന്ന് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചത് രണ്ടാമത് സാമ്പത്തിക സഹായ പദ്ധതിയാണ്. മാർച്ച് 25 ലെ ധനമന്ത്രി നിർമ്മല സീതാരാമെൻറ പ്രഖ്യാപനത്തിൽ അവഗണിച്ച ദരിദ്ര വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർക്കായുള്ള ഉദാരമായ ഉപജീവന സഹായ പാക്കേജാണ് പ്രതീക്ഷിച്ചത്" -ചിദബരം ട്വീറ്റ് ചെയ്തു.
ബിസിനസുകാർ മുതൽ ദിവസ വേതനക്കാരൻ വരെ, നിലവിലെ സാമ്പത്തിക തകർച്ച തരണം ചെയ്യുന്നതിനും സാമ്പത്തിക വളർച്ചെയ ഉത്തേജിപ്പിക്കുന്നതിനുമുള്ള നടപടികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ്പ്രതീക്ഷിച്ചിരുന്നതെന്നും മുൻ ധനമന്ത്രി കൂടിയായ ചിദംബരം പറഞ്ഞു.
വിഡിൃയാ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംേബാധന ചെയ്ത് മോദി ലോക്ഡൗണിന് െഎക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് എല്ലാ വൈദ്യൂതി വിളക്കുകളും അണക്കണമെന്നും ബാൽകണികളിൽ നിന്നും വീടുകൾക്ക് മുന്നിൽ നിന്നും മെഴുകിതിരി, മൊബൈൽ വെളിച്ചം എന്നിവ പ്രകാശിപ്പിച്ച് എല്ലാവരും രാജ്യത്തിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ തീരുമാനങ്ങളോ പാക്കേജുകളോ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.