'ബി.ജെ.പിയുടെ ചെയ്തികൾ അത്രയെളുപ്പം ഞങ്ങൾ മറക്കില്ല'; സമരം തുടർന്ന് കർഷക ഗ്രാമങ്ങൾ
text_fieldsമൊഹാലി: ''കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ ബി.ജെ.പി സർക്കാർ ഒരുവർഷമെടുത്തത് ഞങ്ങൾ ഗ്രാമീണർ അത്രയെളുപ്പം മറക്കില്ല. ബി.ജെ.പിക്കെതിരായ രോഷം അത്രയെളുപ്പം തണുക്കുകയുമില്ല. ഭീകരവാദികെളന്നും ഖലിസ്ഥാനികെളന്നുമെല്ലാം വിളിച്ചതും 700 ഒാളം കർഷകരുടെ ജീവത്യാഗവുമൊന്നും ഞങ്ങൾക്ക് മറക്കാനാകില്ല'' -കർഷക പ്രക്ഷോഭത്തിെൻറ യുദ്ധമുഖമായ സിംഘു അതിർത്തിക്കടുത്ത ചില്ല ഗ്രാമത്തിലെ ജഗ്താർ സിങ് ഗിൽ പറയുന്നു. മൊഹാലി ജില്ലയിലെ, രണ്ടായിരത്തോളം പേരുള്ള ഇൗ ഗ്രാമത്തിലുള്ളവർ ഒരു പാർട്ടിയുടെയും അനുയായികൾ അല്ലെങ്കിലും സിംഘുവിലെ പ്രക്ഷോഭത്തിൽ സജീവമായി പെങ്കടുത്തുവരുന്നവരാണ്.
ഇൗ പോരാട്ടം അവസാനിക്കുന്നില്ലെന്നും മൂന്നു നിയമങ്ങളും പാർലമെൻറിൽ ഒൗദ്യോഗികമായി പിൻവലിക്കുകയും വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കുന്ന നിയമാനുസൃത ഗാരൻറി നൽകുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഗ്രാമവാസി 62 കാരിയായ ഭൂപീന്ദർ കൗർ ഉറപ്പിച്ചുപറയുന്നു. പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായവരുെട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
മോദി സർക്കാർ കാർഷിക നിയമങ്ങൾ പ്രഖ്യാപിച്ച് രണ്ടു മാസത്തിനുശേഷമാണ്, ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിലേക്ക് കർഷകർ പ്രക്ഷോഭം മാറ്റിയത്. ഇവിടെനിന്നാണ് ഡൽഹി-യു.പി അതിർത്തിയായ ഗാസിപുരിലേക്കും വ്യാപിച്ചത്.
ചില്ല ഗ്രാമത്തിലെ സ്ത്രീകൾ ദിവസവും സിംഘുവിലെ ട്രാഫിക് ജങ്ഷനിലെത്തി ഉൗഴമിട്ടാണ് സമരമിരിക്കാറ്്.
ഇതുപോലെ തന്നെയാണ് സമീപ ഗ്രാമങ്ങളായ മനൗലി, ഭാഗോ മജ്റ, സാേൻറ മജ്റ, ഛോട്ടാ റായ്പുർ, ബഡാ റായ്പുർ എന്നിവിടങ്ങളിൽനിന്നും ആബാലവൃദ്ധം ജനങ്ങൾ സമരമുഖത്ത് എത്താറുള്ളത്. നിയമങ്ങൾ പിൻവലിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സംശയത്തോടെയാണ് കാണുന്നതെന്നും പാർലമെൻറിൽ ഇതുസംബന്ധിച്ച ഒൗദ്യോഗിക നടപടികൾ കഴിഞ്ഞാലേ ഇക്കാര്യം ഉറപ്പിക്കാനാകൂ എന്നുമാണ് ചില്ലയിൽ സമൂഹ അടുക്കളയിലേക്കുള്ള ആഹാരസാധനങ്ങൾ തയാറാക്കുന്ന മൽകിത് കൗറിെൻറ പ്രതികരണം.
പിൻവലിക്കുമെന്ന പ്രഖ്യാപനം കർഷക സമൂഹത്തിെൻറ മാത്രമല്ല സാധാരണ ജനങ്ങളുടെ കൂടി വിജയമാണെന്നാണ് ജാട്പുർ ഗ്രാമത്തിലെ കുൽജിന്ദർ സിങ് ഗുമാർ പറയുന്നത്. കുറച്ചുകൂടി നേരത്തേ ഇത് പിൻവലിച്ചിരുന്നുവെങ്കിൽ കുറെ മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് റസൂൽപുരിലെ ജംഗ്വീർ സിങ് ചൂണ്ടിക്കാട്ടുന്നു. നിയമങ്ങൾ ഒൗദ്യോഗികമായി റദ്ദാക്കപ്പെടുന്നതുവരെ ജാഗ്രതയോടെയിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി കഴിഞ്ഞദിവസം കർഷകരോട് അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.