ഇനിയൊരു സഖ്യത്തിനില്ല: മെഹബൂബ മുഫ്തി
text_fieldsശ്രീനഗർ: ഇനിയൊരു സഖ്യത്തിനില്ലെന്ന് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗവർണർ എൻ.എൻ. വോറയെ ഇക്കാര്യം അറിയിച്ചതായും അവർ വെളിപ്പെടുത്തി.
ബി.ജെ.പി പിന്തുണ പിൻവലിച്ചതിൽ ഞെട്ടലില്ല.അധികാരത്തിനു വേണ്ടി ആയിരുന്നില്ല, മറിച്ച് കശ്മീരിെൻറ ഗുണത്തിനു വേണ്ടിയായിരുന്നു ബി.െജ.പിയുമായി സഖ്യത്തിലേർപ്പെട്ടതെന്നും മുഫ്തി പറഞ്ഞു.
ജമ്മുകശ്മീർ ശത്രു രാജ്യമല്ല. ഇവിടെ കൈയ്യൂക്കിെൻറ നയം നടപ്പാക്കാനാവില്ല.റമദാൻ മാസത്തിലെ വെടി നിർത്തലിലൂടെ താഴ്വരയിൽ സമാധാനം തിരിച്ചെത്തിയിരുന്നു.പി.ഡി.പി പ്രവർത്തകർ ഒരുപാട് അനുഭവിച്ചു. എങ്കിലും അവർ പിന്തുണയുമായി കൂടെ നിന്നു. ചെയ്യാവുന്നതൊക്കെ തങ്ങൾ ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിക്കുകയും വെടി നിർത്തൽ ഉറപ്പു വരുത്തുകയും ചെയ്തു. തങ്ങളുടെ ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.