2019ൽ ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കുമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 2019ൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജി.എസ്.ടി നിരക്ക് 18 ശതമാനമായി നിജപ്പെടുത്തുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 200 ഉൽപന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കൗൺസിൽ കുറച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനം.
അഞ്ച് സ്ലാബുകൾ ജി.എസ്.ടിയിൽ ആവശ്യമല്ല. എകീകൃത നികുതിയിൽ ഘടനാപരമായ മാറ്റം ആവശ്യമാണ്. 18 ശതമാനം എന്ന സ്ലാബിന് മാത്രമായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക. ബി.ജെ.പി അത് ചെയ്തില്ലെങ്കിൽ 2019ൽ കോൺഗ്രസ് അത് നടപ്പിൽ വരുത്തുമെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷവും സാധാരണ ജനങ്ങളും ഉയർത്തിയ സമർദ്ദം മൂലമാണ് ജി.എസ്.ടി നിരക്കുകൾ കുറക്കാൻ കേന്ദ്രസർക്കാർ തയാറായതെന്നും രാഹുൽ വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗം നികുതി ഘടനയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിരുന്നു. 28 ശതമാനം സ്ലാബിൽ നിന്ന് ഭൂരിപക്ഷം ഉൽപന്നങ്ങളെയും ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.