ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവം; കൗമാരക്കാരന് ജാമ്യം നൽകിയതിൽ മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പുണെയിൽ ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കാറോടിച്ച കൗമാരക്കാരന് ജാമ്യം നൽകിയതിൽ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സമ്പത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ഇന്ത്യയെ നിർമിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
"ഒരു ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ഓടിക്കുന്ന വാഹനം അബദ്ധത്തിൽ ആരെയെങ്കിലും ഇടിച്ചാൽ അവരെ 10 വർഷം ജയിലിലിടും. എന്നാൽ ഒരു പണക്കാരന്‍റെ മകൻ ഓടിക്കുന്ന കാറിടിച്ച് ആളുകൾ കൊല്ലപ്പെട്ടാൽ അയാളോട് റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തിൽ ഉപന്യാസം എഴുതാൻ പറയും" -രാഹുൽ പറഞ്ഞു.
പണക്കാരനും പാവപ്പെട്ടവർക്കും നീതി ലഭിക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന് വേണ്ടിയാണ് കോൺഗ്രസ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുണെയിൽ അമിതവേഗത്തിൽ വന്ന ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ മദ്യപിച്ച് കാറോടിച്ച കൗമാരക്കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നു. റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തിൽ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, ട്രാഫിക് നിയമങ്ങൾ പഠിക്കുക, എന്നിവയായിരുന്നു ജാമ്യം നൽകുന്നതിനുള്ള ചില നിബന്ധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.