ദേര സച്ചാ സൗദ ആശ്രമത്തിൽ മണ്ണിനടിയിൽ ആയുധങ്ങൾ
text_fieldsറോഹ്തക് (ഹരിയാന): ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ സോണിപതിലെ കേന്ദ്രത്തിൽനിന്ന് ലാത്തിയടക്കം നിരവധി ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.
സോണിപതിലെ ആശ്രമത്തിൽ മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ആയുധങ്ങൾ. ഗുർമീത് കുറ്റക്കാരനെന്ന് വിധി വന്നതിനെ തുടർന്നുണ്ടായ കലാപത്തിെൻറ പശ്ചാത്തലത്തിൽ, ശിക്ഷാപ്രഖ്യാപനത്തിന് മുമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ലാത്തികളും വടികളും മണ്ണിനടിയിൽ രണ്ടര അടി താഴ്ചയിലാണ് ഒളിപ്പിച്ചത്.
ആശ്രമപരിസരത്ത് മണ്ണ്നീക്കി പൊലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ക്രമസമാധാനപാലനത്തിെൻറ ഭാഗമായി നിരവധിപേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും റോഹ്തക് റേഞ്ച് െഎ.ജി നവദ്വീപ് സിങ് വിർക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.