'പ്ലാസ്റ്ററിട്ട കാൽ കാണിക്കാനാണെങ്കിൽ ബർമുഡ ഇട്ടുകൂടെ'; മമതയെ അപമാനിച്ച് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: പരിക്കേറ്റ കാലുമായി പ്രചരണം നടത്തുന്ന ബംഗാർ മുഖ്യമന്ത്രി മമതാ ബാനർജിയെ അപമാനിച്ച് ബി.ജെ.പി നേതാവ്. പരിക്കേറ്റ് പ്ലാസ്റ്റർ ചെയ്ത കാൽ തുറന്നുകാണിക്കാനാണെങ്കിൽ ബർമുഡ ഇട്ടുകൂടെ എന്നാണ് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് ചോദിച്ചത്. പുരുലിയയിൽ ഒരു റാലിയിൽ സംസാരിക്കവേയാണ് ബി.ജെ.പി നേതാവ് വിവാദ പ്രസ്താവന നടത്തിയത്. 'ഇപ്പോൾ അവർ എല്ലാവർക്കുമായി കാൽ പ്രദർശിപ്പിക്കുകയാണ്. സാരി ധരിച്ചിട്ടുണ്ടെങ്കിലും കാലുകളിലൊന്ന് തുറന്നുകാട്ടിയിരിക്കുകയാണ്. ആരും ഇതുപോലൊരു സാരി ധരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ജോടി ബർമുഡ ധരിക്കുക. അങ്ങനെ എങ്കിൽ എല്ലാവർക്കും കാലുകൾ കാണാൻ കഴിയും'-ദിലീപ് ഘോഷ് പറഞ്ഞു.
ദിലീപിന് മറുപടിയുമായി തൃണമൂൽ എം.പി മഹുവ മൊയ്ത്ര രംഗെത്തത്തി. 'മമത സാരി ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി പശ്ചിമ ബംഗാൾ പ്രസിഡന്‍റ് പൊതുയോഗത്തിൽ ചോദിക്കുന്നു. കാൽ നന്നായി കാണിക്കാൻ ബർമുഡ ധരിക്കണമെന്നും പറയുന്നു. വികൃതരായ ഈ കുരങ്ങന്മാർ ബംഗാളിൽ വിജയിക്കുമെന്ന് കരുതുന്നുണ്ടേ' -മഹുവ ട്വീറ്റ് ചെയ്തു. 'ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്‍റിന്‍റെ പങ്ക് വിഷം തുപ്പുന്നതിലേക്ക് ചുരുക്കിയിട്ടുണ്ടെന്ന് ഇപ്പോൾ തോന്നുന്നു. ബംഗാൾ മുഖ്യമന്ത്രിക്കെതിരായ ആക്രമണം മുതൽ എഐടി ഒഫീഷ്യൽ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ വരെ അയാൾ എല്ലാ പരിധികളും ലംഘിക്കുകയാണ്.
ഞെട്ടിക്കുന്ന വാക്കുകളാണിത്'- തൃണമൂൽ നേതാവ് കകോലി ഘോഷ് ദസ്തിദാർ ട്വീറ്റ് ചെയ്തു. ഈ മാസം ആദ്യം നന്ദിഗ്രാമിൽ റാലിയിൽ പങ്കെടുക്കവേയാണ് മമത ബാനർജിക്ക് പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമാണ് പരിക്കിന് പിന്നിലെന്ന് മമത ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.