മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ നിന്നും ഇറക്കിവിടും
text_fieldsന്യൂഡൽഹി: വിമാനത്താവളങ്ങളിലും വിമാനത്തിലും മാസ്ക് ധരിക്കാതിരിക്കൽ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സീകരിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡി.ജി.സി.എ). മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനം പുറപ്പെടുന്നതിന് മുമ്പ് ആണെങ്കിൽ യാത്ര തുടരാൻ അനുവദിക്കാതെ ഇറക്കിവിടും. വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫിനാണ് കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം.
നിർദേശം നൽകിയിട്ടും മാസ്ക് ധരിക്കാൻ ആരെങ്കിലും തയാറായില്ലെങ്കിൽ വിമാനം പുറപ്പെടുന്നതിന് മുമ്പാണെങ്കിൽ യാത്ര തുടരാൻ അനുവദിക്കാതെ വിമാന കമ്പനികൾക്ക് പുറത്താക്കാം. യാത്രക്കിടെയാണ് നിർദേശം ലംഘിക്കുന്നതെങ്കിൽ പിഴ ഈടാക്കുകയോ സുരക്ഷ ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്നും ഡി.ജി.സി.എ നിർദേശത്തിൽ വ്യക്തമാക്കി.
മാസ്ക ധരിക്കാത്തവരുടെ യാത്ര തടയണമെന്ന് ജൂൺ മൂന്നിലെ ഡൽഹി ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് ഡി.ജി.സി.എ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.