ശരീരത്തിൽ അഞ്ച് കിലോ സ്വർണമണിഞ്ഞ് പത്രിക സമർപണം; വൈറലായി ഹരിനാടാറുടെ ചിത്രങ്ങൾ
text_fieldsചെന്നൈ: തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണങ്ങളിൽ മാത്രമല്ല നാമനിർദേശ പത്രിക സമർപണത്തിൽ വരെ പുതുവഴി തേടുകയാണ് സ്ഥാനാർഥികൾ. പാട്ടുപാടിയും പുഷ് അപ് ചെയ്തും വീൽചെയറിൽ വോട്ടുതേടിയും സ്ഥാനാർഥികൾ വാർത്തകളിൽ ഇടം നേടുന്നു.
ശരീരത്തിലാകമാനം സ്വർണാഭരണങ്ങൾ അണിഞ്ഞ് നാമനിർദേശ പത്രിക സമർപിക്കാനെത്തിയ സ്വതന്ത്ര സ്ഥാനാർഥിയാണ് ഇപ്പോൾ തമിഴ്നാട്ടിലെ ചർച്ചാ വിഷയം. തിരുനെൽവേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ് കക്ഷി.
അഞ്ച് കിലോ സ്വർണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലെത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപിച്ചത്. പനങ്ങാട്ടുപടൈ കക്ഷി കോർഡിനേറ്ററാണ് ഹരി നാടാർ. തനിക്ക് 11.2കിലോയുടെ സ്വർണസമ്പാദ്യമുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ അറിയിച്ചു.
മുമ്പ് ചെന്നൈയിൽ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമർപ്പിക്കാനെത്തിയ സ്ഥാനാർഥിയും ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.