കലാപത്തിൽ വീട് തകർന്നു; കോൺസ്റ്റബിളിന് സഹായവുമായി ബി.എസ്.എഫ്
text_fieldsന്യൂഡൽഹി: കലാപത്തിൽ വീട് നഷ്ടമായ കോൺസ്റ്റബിളിന് സഹായവുമായി ബി.എസ്.എഫ്. ഖാസ് ഖാജൗരി ഗാലി ഏരിയയിലെ താമസ ക്കാരനായ മുഹദ് അനീസിനാണ് ബി.എസ്.എഫ് സഹായം നൽകിയത്. അഞ്ച് ലക്ഷം രൂപ സഹായധനമായി മുഹദ് അനീസിന് അനുവദിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വീട് തകർന്നതിനെ കുറിച്ച് മുഹദ് അനീസ് അറിയിച്ചിരുന്നില്ലെങ്കിലും ടി.വിയിലൂടെ വാർത്ത കണ്ട ബി.എസ്.എഫ് അധികൃതർ ജവാന് സഹായം നൽകുകയായിരുന്നു. ഡൽഹി കലാപകാരികൾ മുഹദ് അനീസിൻെറ വീട് തകർക്കുേമ്പാൾ പശ്ചിമബംഗാളിലെ വിദൂര പ്രദേശത്ത് ജോലിത്തിരക്കിലായിരുന്നു അദ്ദേഹം. കലാപകാരികൾ വീട് തകർത്തപ്പോൾ അനീസിൻെറ കുടുംബം ദൂരെയുള്ള ബന്ധുവീട്ടിലേക്ക് മാറിയാണ് രക്ഷപ്പെട്ടത്.
മുഹദ് അനീസിന് ആവശ്യമെങ്കിൽ ഇനിയും സഹായം നൽകുമെന്ന് ഡയറക്ടർ ജനറൽ വിവേക് ജോഹ്റി പറഞ്ഞു. ബി.എസ്.എഫിലെ എൻജിനീയറിങ് വിഭാഗമെത്തി നഷ്ടം വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.