ഹാഥറസ് കേസ്: ജഡ്ജിയെ സ്ഥലംമാറ്റി യു.പി സർക്കാർ
text_fieldsലഖ്നോ: ഹാഥറസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി യു.പി സർക്കാർ. 16 ഐ.എ.എസ് ഓഫീസർമാരുടേത് ഉൾപ്പടെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഹാഥറസിലെ ജില്ലാ മജിസ്ട്രേറ്റും ഉൾപ്പെട്ടത്. ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സറിനേയാണ് സ്ഥലം മാറ്റിയത്. ലക്സറിനെ മിർസാപൂരിലെ ജില്ലാ മജിസ്ട്രേറ്റായാണ് നിയമിച്ചത്.
യു.പിയിലെ ജാൽ നിഗം അഡീഷൺ മജിസ്ട്രേറ്റ് രമേശ് രഞ്ജനാണ് ഹാഥറസിന്‍റെ ചുമതലയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. തുടക്കം മുതൽ ഹാഥറസ് കേസിൽ േകാടതിയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹാഥറസ് മജിസ്ട്രേറ്റിനെ സ്ഥലം മാറ്റിയിരിക്കുന്നത്.
സെപ്റ്റംബർ 14നാണ് ഉന്നതജാതിക്കാർ ഹാഥറസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ സെപ്റ്റംബർ 29ന് പെൺകുട്ടി മരിച്ചു. കുടുംബത്തിന്‍റെ അനുവാദമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് ദഹിപ്പിച്ചത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.