മോദിയുടെ രാജിയാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കാമ്പയിൻ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട മോദിസർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം നീളുന്ന കാമ്പയിനുമായി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ. മേയ് 25 മുതൽ ജൂൺ 24 വരെയാണ്, മോദിസർക്കാർ രാജിവെക്കുക എന്ന തലക്കെട്ടിൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
വാർത്തസമ്മേളനങ്ങൾ, വെബിനാർ, മറ്റു ബോധവത്കരണ പരിപാടികൾ തുടങ്ങിയവ കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കുക, രാജ്യത്ത് ഒറ്റ വാക്സിൻ നയം നടപ്പിലാക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കോവിഡ് പ്രതിരോധത്തിന് ദേശീയ പദ്ധതി തയാറാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ കാമ്പയിനിെൻറ ഭാഗമായി ഉന്നയിക്കും. രണ്ടാം മോദിസർക്കാറിെൻ രണ്ടു വർഷം മേയ് 30ന് പൂർത്തിയാകുകയാണ്. ദുരന്തങ്ങളുടെ രണ്ട് വർഷമായിരുന്നു ഇത്.
കോവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. തെരെഞ്ഞടുപ്പ് കമീഷൻ, ഇ.ഡി, സി.ബി.െഎ, എൻ.ഐ.എ തുടങ്ങി ജനാധിപത്യ സ്ഥാപനങ്ങളേയും ഏജൻസികളേയും നശിപ്പിച്ചു. സി.എ.എ പോലുള്ള വിവേചനപരവും ഭരണഘടനവിരുദ്ധവുമായ നിയമങ്ങൾ ഇക്കാലയളവിൽ നടപ്പാക്കിയെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.