Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''ഞങ്ങളവനെ മർദിച്ച്...

''ഞങ്ങളവനെ മർദിച്ച് കോമയിലാക്കും''-ഹൈദരാബാദ് ഹോസ്റ്റലിൽ വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
law student
cancel

ഹൈദരാബാദ്: ഹൈദരാബാദിലെ ഹോസ്റ്റലിൽ നിയമവിദ്യാർഥിയെ ഒരു കൂട്ടം വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഐ.സി.എഫ്.എ.ഐ ഫൗണ്ടേഷൻ ഫോർ ഹയർ എജ്യൂ​ക്കേഷനിലെ ഒന്നാംവർഷ വിദ്യാർഥിയായ ഹിമാങ്ക് ബൻസാലിനെയാണ് വിദ്യാർഥികൾ കൈകൾ കൂട്ടിക്കെട്ടി മർദിച്ചത്. ജയ് മാതാ ദി, അല്ലാഹു അക്ബർ എന്ന് വിളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

''അവന്റെ ഐഡിയോളജി എന്താണെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. കോമയിലാകുന്നത് വരെ ഞങ്ങളവനെ മർദിച്ചു​''-എന്നാണ് അക്രമികളിലൊരാൾ പറയുന്നത്. വിദ്യാർഥിയുടെ പേഴ്സ് പിടിച്ചുപറിഞ്ഞ് ആവശ്യമുള്ള കാ​ശടിച്ചുമാറ്റാനും ഒരാൾ പറയുന്നുണ്ട്. ''നിന്റെ വായടഞ്ഞുപോയോ? നിനക്ക് ഒമ്പതു വയസാണോ പ്രായം? എന്ന് സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ഹിമാങ്കിനോട് ആക്രോശിക്കുന്നത് കേൾക്കാം. കൊച്ചുകുട്ടികളെ പോലെയാണ് പെരുമാറുന്നത് മറ്റൊരാൾ പറയുന്നുണ്ട്.

ആദ്യ ദിവസം തന്നെ നിന്നോട് പറഞ്ഞിട്ടില്ലേ വടക്കേ ഇന്ത്യയെ എന്നും ദക്ഷിണേന്ത്യ എന്നു വേർതിരിച്ചു കാണരുതെന്ന്. എന്നിട്ടും നീ വേർതിരിവ് തുടർന്നു- എന്ന് മറ്റൊരാൾ വിളിച്ചു പറയുന്നുണ്ട്. അതേസമയം, വടക്കേ ഇന്ത്യ, ദക്ഷിണേന്ത്യ പ്രശ്നമല്ല അതിക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹിന്ദു, മുസ്‍ലിം മതങ്ങളുടെ ആപ്തവാക്യങ്ങൾ മാറി മാറി വിളിപ്പിക്കാനും വിദ്യാർഥിയെ നിർബന്ധിച്ചു.

സംഭവത്തിൽ 12 പേരാണുള്ളത്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എട്ടുപേർ പൊലീസ് കസ്റ്റഡിയിലാണ്. ഒരാൾ ഓടി രക്ഷപ്പെട്ടു. അക്രമം നടത്തിയ എല്ലാ വിദ്യാർഥികളെയും ബിസിനസ് സ്കൂളിൽ നിന്ന് സസ്‍പെൻഡ് ചെയ്തിട്ടുണ്ട്.

വിദ്യാർഥിയുടെ അടിവയറ്റിൽ തൊഴിച്ച അക്രമിസംഘം സ്വകാര്യ ഭാഗങ്ങളിലും അക്രമം നടത്തി. വിവസ്ത്രനാക്കിയാണ് ആക്രമിച്ചത്. ചില രാസപദാർഥങ്ങളും പൗഡറുകളും നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തു.

മരിക്കുന്നത് വരെ മർദ്ദിക്കാനാണ് ഒരാൾ നിർദേശം നൽകിയത്. താൻ അനുഭവിച്ച ട്രോമ കാരണം വിദ്യാർഥി ആത്മഹത്യയുടെ വക്കിലാണെന്നും പൊലീസ് പറഞ്ഞു.

നവംബർ ഒന്നിനാണ് സംഭവം നടന്നത്. സമൂഹ മാധ്യമത്തിലൂടെ ഹിമാങ്ക് പ്രവാചക നിന്ദ നടത്തിയതിനു പിന്നാലെയാണ് മർദനം. ഇത്തരം അക്രമസംഭവങ്ങളോട് സന്ധിചെയ്യില്ലെന്ന് ബിസിനസ് സ്കൂൾ അധികൃതർ വ്യക്തമാക്കി. സഒഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabad hostel assault
News Summary - We'll beat him into coma": video shows student's hyderabad hostel assault
Next Story