സി.എ.എ നടപ്പാക്കും മുമ്പ് നിങ്ങൾക്ക് അധികാരത്തിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുതരും; ജെ.പി നദ്ദയോട് മഹുവ മോയ്ത്ര
text_fieldsകൊൽക്കത്ത: സി.എ.എ നടപ്പാക്കും മുമ്പ് നിങ്ങൾക്ക് അധികാരത്തിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന് ജെ.പി നദ്ദയോട് തൃണമൂൽ എം.പി മഹുവ മോയ്ത്ര. പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി നദ്ദയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ. ട്വിറ്ററിലാണ് മഹുവ മോയ്ത്ര ഇങ്ങിനെ കുറിച്ചത്. ബി.ജെ.പിയേയും ജെ.പി നദ്ദയേയും പരാമർശിച്ചുകൊണ്ടായിരുന്നു അവരുടെ ട്വീറ്റ്. 'നദ്ദ പറയുന്നു സി.എ.എ നടപ്പാക്കുമെന്ന്. ഞങ്ങളുടെ രേഖകൾ നിങ്ങളെ കാണിക്കുന്നതിനുമുമ്പ് നിങ്ങൾക്ക് പുറത്തേക്കുള്ള വാതിൽ ഞങ്ങൾ കാണിച്ചുതന്നിരിക്കും'-അവർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയിൽ സംസാരിക്കവേയാണ് ബി.ജെ.പി അധ്യക്ഷൻ സി.എ.എയെപറ്റി അഭിപ്രായ പ്രകടനം നടത്തിയത്. സി.എ.എ നടപ്പാക്കുന്നത് വൈകിയത് കോവിഡായതിനാലാണെന്നും നദ്ദ പറഞ്ഞിരുന്നു. പാർട്ടി സി.എ.എ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവർക്കും അതിെൻറ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. 2021ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് നദ്ദ ബംഗാളിലെത്തിയത്. മമതയെപ്പോലെ വിഭജിച്ച് ഭരിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്ലാവർക്കും വികസനമെത്തിക്കാനാണെന്നും നദ്ദ പറഞ്ഞു.
JP Nadda in WB - says CAA to be implemented soon
— Mahua Moitra (@MahuaMoitra) October 19, 2020
Listen up @BJP - we will show you the door long before we show you our papers!
2020 ജനുവരി 10നാണ് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതായി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്. ബിൽ പാർലമെൻറിലെത്തിയതിനുപിന്നാലെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. ബി.ജെ.പിയുടെ കടുത്ത വിമർശകയായ മഹുവ മൊയ്ത്രയുടെ പാർലമെൻറിലെ ആദ്യ പ്രസംഗം രാജ്യംമുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.