Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിഴുതെടുത്തത്​...

പിഴുതെടുത്തത്​ ഭീകരവാദികളെയോ മരങ്ങളെയോ -സിദ്ദു

text_fields
bookmark_border
sidhu
cancel

ന്യൂഡൽഹി: ബാലാക്കോട്ട്​ വ്യോമാക്രമണത്തിൽ 300 ഭീകരവാദികൾ കൊല്ലപ്പെ​െട്ടന്ന കേന്ദ്രസർക്കാർ വാദത്തെ പരിഹസിച ്ച്​ കോൺഗ്രസ്​ നേതാവും പഞ്ചാബ്​ മന്ത്രിയുമായ​ നവജ്യോത്​സിങ്​ സിദ്ദു. ഭീകരരെ ആണോ അതോ മരങ്ങളെ ആണോ പിഴുതെറ ിഞ്ഞതെന്ന്​ സിദ്ദു ചോദിച്ചു. ട്വിറ്ററിലൂടെയാണ്​ സിദ്ദു കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്​.

‘‘ 300 ഭീകരർ മരിച്ചു, ഉണ്ടോ ഇല്ലയോ? പിന്നെ എന്തായിരുന്നു ഉദ്ദേശ്യം? നിങ്ങൾ പിഴുതെടുത്തത്​ ഭീകരവാദികളെയോ മരങ്ങളെയോ.​? അതൊരു തെരഞ്ഞെടുപ്പ്​ തന്ത്രമായിരുന്നോ.​? ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു. വിശുദ്ധമായ സൈന്യത്തെ രാഷ്​ട്രീയവത്​ക്കരിക്കുന്നത്​ നിർത്തണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാകിസ്​താനിലെ പൈൻ മരങ്ങൾ നശിച്ചുവെന്നും അത്​ ‘ഇക്കോ ടെററിസം’ ആണെന്നും പാകിസ്​താൻ ആരോപിച്ചിരുന്നു. ഇന്ത്യ ആക്രമണം നടത്തിയ ഭാഗങ്ങളിൽ ഭീകര ക്യാമ്പുകളുടെ സാന്നിധ്യമില്ലെന്നും പാകിസ്​താൻ അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sidhuTerroristsmalayalam newsbalakotIAF Strikes
News Summary - Were You Uprooting Terrorists or Trees? Sidhu Takes a Dig at Centre Over IAF Strikes -india news
Next Story