Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.പി.എം വിട്ട...

സി.പി.എം വിട്ട യുവനേതാവ്​ ബി.ജെ.പിയിൽ; വിജയ്​ വർഗീയയിൽ നിന്നും അംഗത്വം സ്വീകരിച്ചു

text_fields
bookmark_border
സി.പി.എം വിട്ട യുവനേതാവ്​ ബി.ജെ.പിയിൽ; വിജയ്​ വർഗീയയിൽ നിന്നും അംഗത്വം സ്വീകരിച്ചു
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കവേ സി.പി.എം വിട്ട യുവനേതാവ്​ ശങ്കർ ഘോഷ്​ ബി.ജെ.പിയിൽ ചേർന്നു. ശങ്കർ ഘോഷ്​ സി.പി.എം ഡാർജിലിങ്ങ്​ സെക്രട്ടറിയേറ്റ്​ അംഗവും സിലിഗുരി മുനിസിപ്പൻ കോർപ്പറേഷൻ ഭരണനിർവഹണ സമിതി അംഗവുമാണ്​.

സി.പി.എമ്മിൽ ജനാധിപത്യമില്ലെന്ന്​ ആരോപിച്ച്​ കഴിഞ്ഞ ബുധനാഴ്ച പാർട്ടി സെക്രട്ടറിക്ക്​ രാജി നൽകിയിരുന്നു. തുടർന്ന്​ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച്​ ശങ്കർ ഘോഷിനെ സി.പി.എം പുറത്താക്കിയിരുന്നു.

ബി.​ജെ.പി ദേശീയ സെക്രട്ടറി കൈലാശ്​ വിജയ്​ വർഗീയ, ഡാർജിലിങ്​ എം.പി രാജു ബിസ്​ത എന്നിവർ സന്നിഹിതരായ ചടങ്ങിൽ വെച്ച്​ ബി.ജെ.പി കൊടിയേന്തിയാണ്​ ശങ്കർ ഘോഷ്​ പാർട്ടി മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMWest Bengal Assembly electionsBJP
Next Story