കൊൽക്കത്തയിലെ ഡോക്ടർമാരുടെ സമരം രാജ്യത്താകമാനം പടരുന്നു
text_fieldsകൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖലയെ നിശ്ചലമാക്കി െറസിഡൻറ് ഡോക്ടര്‍മാരു ടെ സമരം തുടരുന്നു. തൊഴിലിടത്തിലെ സുരക്ഷ ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലടക്കം ഡോക്ടര്‍മാർ പണിമുടക്കിയത ോടെ പ്രതിഷേധത്തിന് രാജ്യവ്യാപക സ്വഭാവം കൈവന്നു.
ജൂൺ 17ന് രാജ്യവ്യാപകമായി പണിമ ുടക്കാൻ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) തീരുമാനി ച്ചു. അതിനിടെ, പശ്ചിമബംഗാളിൽ ചികിത്സ കിട്ടാതെ ഒരു കുട്ടി മരിച്ചു.
സമരത്തിനു പിന്നി ല്‍ സി.പി.എം-ബി.ജെ.പി ഗൂഢാലോചനയാണെന്ന ആേരാപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ധന് ആവശ്യപ്പെട്ടു. ബംഗാളിലെ സർക്കാർ ആശുപത്രികളിൽനിന്ന് 300ഒാളം ഡോക്ടർമാർ രാജിവെച്ചു. പ്രതിഷേധം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് രാജിക്കത്ത് നൽകിയത്. എൻ.ആർ.എസ് മെഡിക്കൽ കോളജിലെ മെഡിക്കൽ സൂപ്രണ്ടും രാജിവെച്ചിട്ടുണ്ട്.
സമരത്തിനെതിരെ ഇടക്കാല ഉത്തരവിടാൻ കൊൽക്കത്ത ഹൈേകാടതി വിസമ്മതിച്ചു. ഡോക്ടർമാരെ അനുനയിപ്പിച്ച് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കോടതി നിർദേശിച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടിയെപ്പറ്റി സമരക്കാരെ രേഖാമൂലം അറിയിക്കാനും ആവശ്യപ്പെട്ടു.
അതിനിടെ, മമതക്ക് തിരിച്ചടി നല്കി അനന്തരവന് കൊല്‍ക്കത്ത കെ.പി.സി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ഡോ. ആബേശ് ബാനര്‍ജിയും സമരത്തിനിറങ്ങി. സമരം പിന്‍വലിക്കാതെ ചര്‍ച്ചക്ക് ഇല്ലെന്ന നിലപാടെടുക്കുന്ന മമത, ന്യൂനപക്ഷവിരുദ്ധ സമരമെന്ന ആരോപണമുയര്‍ത്തിയാണ് സമരക്കാരെ നേരിടുന്നത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെ ആശുപത്രികളിലും െറസിഡൻറ് ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കി.
ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പണിമുടക്കിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഒരുസംഘം ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനെ കണ്ട് നിവേദനം നല്കി. ഇത് അഭിമാനപ്രശ്നമാക്കി എടുക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് മമതയോട് അഭ്യര്‍ഥിച്ചിരുന്നു.
ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിക്ക് പുറമേ, മുംബൈ, ബംഗളൂരു, പട്ന, ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലെയും ഡോക്ടർമാർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പണിമുടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.