ബംഗാളിൽ തെരഞ്ഞെടുപ്പ് കമീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു
text_fieldsബദ്പാര: പശ്ചിമബംഗാളിലെ ബത്പാര നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ 144 പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് ശ േഷം ഉണ്ടായേക്കാവുന്ന അക്രമസംഭവങ്ങളെ തടയുന്നതിനായി അിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരു സ്ഥലത്ത് നാല് പേരിൽ കൂടുതൽ ഒത്തുചേരുന്നത് തടയുന്നതാണ് സെക്ഷൻ 144.
സുരക്ഷയൊരുക്കുന്നതിനായി സംസ്ഥാനത്തുടനീളം 200 കമ്പനി കേന്ദ്രസേനയെ വിന്യസിക്കുമെന്ന് പ്രത്യേക പൊലീസ് നിരീക്ഷകൻ വിവേക് ദുബെ പറഞ്ഞു. 510 കമ്പനി പൊലീസ് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയും ബോംബേറ് ഉൾപ്പെടെ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.